തിരുവനന്തപുരം: പൊലീസിന് ലാത്തി സമർപ്പിച്ച് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. മന്ത്രി കെ.ടി ജലീലിന്‍റെ രാജിയാവശ്യപ്പെട്ട് നടത്തിയ സമരങ്ങൾക്കെതിരായ പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി. പൊലീസിനെ ഉപേയോഗിച്ച് എത്ര തല്ലിയാലും കെ.ടി ജലീലിനെതിരായ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു. പ്രതീകാത്മകമായി പൊലീസിന് ലാത്തിയും സമർപ്പിച്ചു. കെ.ടി. ജലീലിന്‍റെ രാജിയാവശ്യപ്പെട്ട് ഒബിസി മോർച്ചയും ഇന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തി.
പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം - protests against police action
യൂത്ത് കോൺഗ്രസ് മാർച്ചുകളിലെ പൊലീസ് നടപടിയെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൊലീസിന് ലാത്തി സമർപ്പിച്ച് സമരം സംഘടിപ്പിച്ചു.