ETV Bharat / state

കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകളുടെ കനത്ത പ്രതിഷേധം; കെഎസ്‌യു നേതാവിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു ജില്ല വൈസ് പ്രസിഡൻ്റ് ഫർഹാൻ മുണ്ടേരിയെ സിപിഎം പ്രവർത്തകർ മർദിച്ചു

youth congress protest in kannur against pinarayi vijayan  youth congress protest  youth congress protest in kannur  ജലപീരങ്കി പണിമുടക്കി ഗത്യന്തരമില്ലാതെ ലാത്തി വീശി പൊലീസ്  മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം  മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ കടുത്ത പ്രതിഷേധം  യുഡിഎഫ് പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി ചാർജ്  കില തളിപ്പറമ്പ് ക്യാമ്പസിൽ ഉദ്ഘാടനത്തിനെത്തി മുഖ്യമന്ത്രി  മുഖ്യമന്ത്രിയുടെ സുരക്ഷ  മുഖ്യമന്ത്രി തങ്ങിയ ഗസ്റ്റ് ഹൗസിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്  തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ നിന്ന് പ്രതിഷേധ പ്രകടനം  യൂത്ത് ലീഗ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഉദ്ഘൊടന വേദിക്ക് 100 മീറ്റർ അകലെ പോലീസ് ബാരിക്കേട് വച്ച് തടഞ്ഞു  യൂത്ത് ലീഗ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തി വീശി പൊലീസ്  100 ലധികം പേർ പൊലീസ് കസ്റ്റഡിയിൽ
ജലപീരങ്കി പണിമുടക്കി ഗത്യന്തരമില്ലാതെ ലാത്തി വീശി പൊലീസ്
author img

By

Published : Jun 13, 2022, 2:52 PM IST

കണ്ണൂർ: കനത്ത സുരക്ഷയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ കടുത്ത പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി മാർച്ച് നടത്തിയ യുഡിവൈഎഫ് പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കില തളിപ്പറമ്പ് ക്യാമ്പസിൽ സ്ഥാപിക്കുന്ന കേരള അന്താരാഷ്ട്ര നേതൃ പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളജ്, ഹോസ്റ്റൽ എന്നിവയുടെ തറക്കല്ലിടലും നിർവഹിക്കാനായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രാത്രിയോടെ കണ്ണൂരിൽ എത്തിയത്.

മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് കണ്ണൂർ മുതൽ തളിപ്പറമ്പ് വരെ പൊലീസ് കോട്ട തീർത്തു. 1000ത്തിലധികം പൊലീസുകാരെയാണ് ജില്ലയിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്. എങ്കിലും പൊലീസ് സുരക്ഷയെ മറികടന്നായിരുന്നു പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം.

കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകളുടെ കനത്ത പ്രതിഷേധം ; കെഎസ്‌യു നേതാവിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനം

രാവിലെ ഒമ്പത് മണിയോടെ, മുഖ്യമന്ത്രി തങ്ങിയ ഗസ്റ്റ് ഹൗസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തളിപ്പറമ്പിലേക്കുള്ള യാത്രാമധ്യേ വഴി നീളെ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ്-യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു ജില്ല വൈസ് പ്രസിഡൻ്റ് ഫർഹാൻ മുണ്ടേരിയെ സിപിഎം പ്രവർത്തകർ മർദിച്ചു. പൊലീസ് ഫര്‍ഹാനെ പിടിച്ചുവച്ചിരിക്കെയാണ് സിപിഎം പ്രവര്‍ത്തകന്‍ മര്‍ദിച്ചത്.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ നിന്ന് പ്രതിഷേധ പ്രകടനവുമായെത്തിയ യൂത്ത് ലീഗ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഉദ്ഘാടന വേദിക്ക് 100 മീറ്റർ അകലെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മൂന്ന് തവണ ജലപീരങ്കി പ്രയോഗിക്കാൻ ശ്രമിച്ചെങ്കിലും യന്ത്രത്തകരാര്‍ കാരണം പരാജയപ്പെട്ടു. തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ 5 പേർക്ക് പരിക്കേറ്റു.

നേതാക്കളായ വി. രാഹുൽ ,നൗഷാദ് പുതുക്കണ്ടം ,ജാഫർ ഓലിയാൻ, സണ്ണി ചാൾസൺ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ആണി കൊണ്ടുള്ള ലാത്തി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ സണ്ണി ചാൾസൺ ആരോപിച്ചു. കണ്ണൂര്‍ നഗരപരിധിയിലും തളിപ്പറമ്പിലുമായി 100 ലധികം പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.