ETV Bharat / state

വിമാനത്തില്‍ വച്ച് വധിക്കാൻ ശ്രമിച്ചു: ഇപി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി - എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ പരാതി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് പരാതി നല്‍കിയത്

Youth Congress complaint against EP Jayarajan  കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമം  ഇപി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി  എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ പരാതി  മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം
കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമം; ഇപി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി
author img

By

Published : Jun 14, 2022, 6:51 PM IST

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിലെ യാത്രക്കാരനായ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അടിക്കുകയും കഴുത്തിനു കുത്തിപ്പിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഡി.ജി.പിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് പരാതി നല്‍കിയത്.

തിങ്കളാഴ്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍.

പരാതി ഇങ്ങനെ: ഇരുവരും തിരുവനന്തപുരത്ത് വിമാനത്തില്‍ നിന്നിറങ്ങാന്‍ ശ്രമിക്കവേ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ ജയരാജന്‍ പ്രവര്‍ത്തകരെ അടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. ശേഷം ശക്തിയായി പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് ഇരുവരും സീറ്റിലേക്കും പിന്നീട് പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചും വീണു. ജയരാജന്റെ പ്രവൃത്തിയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കഠിനമായി മര്‍ദനം ഏല്‍ക്കുകയും ഇരുവരുടെയും തലയ്ക്കും കഴുത്തിനും നെഞ്ചിനും പരിക്ക് ഏല്‍ക്കുകയും ചെയ്തു.

ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും ജയരാജനെതിരെ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. പൊലീസിന്റെ ഈ നടപടി നിയമ വിരുദ്ധവും കൃത്യ വിലോപവുമാണ്. യഥാര്‍ഥ കുറ്റവാളിയെ സംരക്ഷിച്ചും നിരപരാധികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങള്‍ കളവായി ആരോപിച്ച് കേസെടുക്കുകയുമായിരുന്നു.

വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഠിനമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ജയരാജനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Also Read: കറുത്ത വസ്‌ത്രത്തിലെത്തി ക്ലിഫ് ഹൗസിന് മുന്നില്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം ; അറസ്റ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.