തിരുവനന്തപുരം: സംസ്ഥാനത്ത് അനുകൂല സാചര്യം വന്നാൽ ആരാധനാലയങ്ങൾ ആദ്യം തന്നെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗവ്യാപനം കുറയുന്നതായാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. വ്യാപനത്തിന്‍റെ തോത് എങ്ങനെയെന്ന് ഒരാഴ്ച കൊണ്ട് നിഗമനത്തിലെത്താം. അടുത്ത ബുധനാഴ്ച വരെയാണ് ഇപ്പോള്‍ നിയന്ത്രണം തീരുമാനിച്ചിരിക്കുന്നത്. അതിനു ശേഷമുള്ള കാര്യങ്ങളില്‍ ചൊവ്വാഴ്ചയോടെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read: കേരളത്തിൽ 11,361 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
അരാധനാലയങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടണം എന്ന നിലപാട് സര്‍ക്കാറിനില്ല. തുറക്കാന്‍ പറ്റുന്ന സാഹചര്യമുണ്ടായാല്‍ തുറക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.