ETV Bharat / state

World Heart Day: ഇന്ന് ലോക ഹൃദയ ദിനം; ജീവന്‍ വിലപ്പെട്ടതാണ്, ശ്രദ്ധ വേണം

Heart Disease Treatment: കൃത്യമായ ചികിത്സയിലൂടെ ഹൃദ്‌രോഗങ്ങൾക്ക് ആശ്വാസം നേടാൻ സാധിക്കുമെന്നതിനാല്‍ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ കൃത്യമായ ചികിത്സ തേടുക പ്രധാനമാണ്

world heart day  how to protect heart  Heart Disease  Heart Disease Treatment  cardiology  ലോക ഹൃദയ ദിനം  ഹൃദ്‌രോഗം ലക്ഷണങ്ങള്‍  ഹൃദയാഘാതം  ഡോർ ടു ബലൂൺ ടൈം  ഹൃദയരോഗത്തെ എങ്ങനെ ചെറുക്കാം
World Heart Day
author img

By ETV Bharat Kerala Team

Published : Sep 29, 2023, 6:33 AM IST

ഡോ.ശിവപ്രസാദ് ഹൃദ്‌രോഗത്തെക്കുറിച്ച് സംസാരിക്കുന്നു

തിരുവനന്തപുരം: ഇന്ന് ലോക ഹൃദയ ദിനം (World Heart Day). ഹൃദയാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. യുവാക്കൾ മുതൽ ഹൃദ്‌രോഗ ബാധിതരാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതിന് പിന്നിൽ ഉള്ളതാകട്ടെ നിരവധി കാരണങ്ങളും.

അനാരോഗ്യകരമായ ഭക്ഷണം, വ്യായാമമില്ലായ്‌മ തുടങ്ങി കാരണങ്ങൾ പലതാണ്. ഹൃദ്‌രോഗങ്ങൾ രണ്ട് തരത്തിലുണ്ടാകാം. ഒന്ന് ജൻമനായുണ്ടാകുന്നതും മറ്റൊന്ന് ആർജിത ഹൃദ്‌രോഗങ്ങളും.

കൃത്യമായ ചികിത്സയിലൂടെ ഈ രോഗങ്ങൾക്ക് ആശ്വാസം നേടാൻ സാധിക്കും. അതുകൊണ്ട് തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ കൃത്യമായ ചികിത്സ തേടുക പ്രധാനമാണ്. ഹൃദ്‌രോഗത്തെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം എച്ച്ഒഡി ഡോ.ശിവപ്രസാദ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു.

ഹൃദയാഘാതം എങ്ങനെ? : ശരീരത്തിൻ്റെ പ്രവർത്തനത്തിനാവശ്യമായ രക്തം ധമനികളിലൂടെ എത്തിക്കുക എന്ന പ്രവർത്തനമാണ് നമ്മുടെ ശരീരത്തിൽ ഹൃദയം നിർവഹിക്കുന്നത്. മാംസപേശികളിലാണ് ഹൃദയം പ്രവർത്തിക്കുന്നത്. രക്തധമനികളിൽ രക്തം കട്ട പിടിക്കുകയും രക്തപ്രവാഹം സുഗമമായി നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹൃദയാഘാതം എന്ന് പറയുന്നത്.

ഇത് മൂലം ഹൃദയത്തിൻ്റെ മാംസപേശികൾ നശിക്കുകയും സ്വാഭാവികമായ രക്തത്തിൻ്റെ പമ്പിങ്ങിനെ ഇത് ബാധിക്കുകയും ചെയ്യും. ഇതു കാരണം ശ്വാസകോശം, കരൾ, മസ്‌തിഷ്‌കം, വൃക്ക എന്നിങ്ങനെ പ്രധാന അവയങ്ങളിൽ രക്തം എത്താതിരിക്കും. ഹൃദയപേശികൾ ക്രമേണ നിർജീവമാവുകയും ജീവൻ തന്നെ നഷ്‌ടമാവുകയും ചെയ്യും. ധമനികളിലെ അടവുമൂലം രക്തപ്രവാഹത്തിന് ഹൃദയം ആയാസപ്പെടുമ്പോഴാണ് നെഞ്ചുവേദനയായോ അമിതമായ കിതപ്പായോ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

ഈ ലക്ഷണങ്ങൾ അവഗണിക്കരുത് : പലരുടെയും ധാരണ തനിക്ക് രോഗം വരില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഹൃദയസംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളെ അവഗണിക്കാറുണ്ട്. പലപ്പോഴും ഗ്യാസ്ട്രബിൾ എന്ന് കരുതി സ്വയം ചികിത്സയും നടത്തും.

എന്നാൽ ഇത്തരത്തിലുള്ള സമീപനം ജീവൻ തന്നെ നഷ്‌ടമാകുന്ന അവസ്ഥയിൽ എത്തിക്കും. നെഞ്ചിന്‍റെ നടുഭാഗത്തെ അസ്വസ്ഥത, ഭാരം ഇരിക്കുന്നതായുള്ള തോന്നൽ, ജോലി ചെയ്യുമ്പോൾ അസ്വസ്ഥതയും വിശ്രമിക്കുമ്പോൾ കുറയുകയും ചെയ്യുക, നെഞ്ചിന്‍റെ ഇടതുഭാഗത്ത് ഉണ്ടാകുന്ന തരിപ്പ് കൈകളിലേക്ക് വ്യാപിക്കുക, ഇടതു തോളിലെ അസ്വസ്ഥതയ്‌ക്കൊപ്പം താടിയെല്ലിലും അസ്വസ്ഥത തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത് എന്നാണ് വിദഗ്‌ധർ നൽകുന്ന നിർദേശം. ആശുപത്രിയിൽ ചികിത്സ തേടി ഇസിജി എടുത്ത് ഹൃദ്‌രോഗമല്ലെന്ന് ഉറപ്പുവരുത്തണം.

പത്ത് മുതൽ 20 ശതമാനം വരെ ഇസിജിഎം വ്യതിയാനം ഉണ്ടാകാറില്ല. എന്നാൽ ഡോക്‌ടർക്ക് വിദഗ്‌ധമായ പരിശോധനയിലൂടെ ഇത് കണ്ടെത്താൻ കഴിയും. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ചികിത്സ തേടാനുള്ള വിമുഖത കാണിക്കരുത്. ഈ വിമുഖതയ്ക്ക് ജീവന്‍റെ തന്നെ വിലയുണ്ടെന്ന് ഓർക്കണം.

അടിയന്തര ചികിത്സ വേണം : ഒരാൾക്ക് ഹൃദയാഘാതമുണ്ടായാൽ അടിയന്തര ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഹൃദയ ധമനികളിലെ തടസം നീക്കി രക്ത ഓട്ടം സുഗമാക്കുകയാണ് പ്രധാനം. ഇതിന് ഏറ്റവും ഗുണകരമായ ചികിത്സ ആൻജിയോ പ്ലാസ്‌റ്റിയാണ്. ഇതിന് സൗകര്യമില്ലാത്ത ആശുപത്രിയിൽ ആണെങ്കിൽ രക്തധമനികളിലെ രക്തക്കട്ടകൾ ഒഴിവാക്കാനുള്ള മരുന്ന് നൽകാം.

ഇതുമൂലം രോഗിക്ക് ചികിത്സ തേടുന്നതിന് കൂടുതൽ സമയം ലഭിക്കും. ഹൃദയാഘാതം ഉണ്ടായാൽ 60 മുതൽ 90 മിനിറ്റിനകം ചികിത്സ തേടണം. എന്നാൽ പല സംഭവങ്ങളിലും നാലു മുതൽ അഞ്ചു മണിക്കൂർ വരെ വൈകിയാണ് വിദഗ്‌ധ ചികിത്സയ്ക്ക് പലരും എത്തുന്നത്.

ഇതുമൂലം ഹൃദയപേശികൾ നശിച്ചു പോകുകയാണ്. ചികിത്സ മൂലം ഹൃദയപേശികൾ 50 മുതൽ 60 ശതമാനം വരെ നശിച്ചു പോകാം. ഇത്തരത്തിലുള്ളവർക്ക് നടത്തിയാലും ഗുണം കുറവായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഡോർ ടു ബലൂൺ ടൈം : ഹൃദയാഘാതം സ്ഥിരീകരിക്കുന്നതു മുതൽ ചികിത്സ നൽകുന്നതു വരെയുള്ള സമയമാണ് ഡോർ ടു ബലൂൺ ടൈം എന്ന് പറയുന്നത്. അതിവേഗ ചികിത്സ എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബലൂൺ ഉപയോഗിച്ച് രക്തധമനികളുടെ ബ്ലോക്ക് ഒഴിവാക്കുന്നതിനാലാണ് ഈ പേര് നൽകിയിരിക്കുന്നത്.

60 മുതൽ 90 മിനിറ്റുകൾക്കുള്ളില്‍ ചികിത്സ ആവശ്യമാണ്. എന്നാൽ പല കേസുകളിലും ഇത് നടക്കാറില്ല. രോഗിയുടെ വീഴ്‌ച മുതൽ നമ്മുടെ ആരോഗ്യ സംവിധാനത്തിലെ പാളിച്ചകൾ വരെ ഇതിന് കാരണമാകാറുണ്ട്.

മെഡിക്കൽ കോളജുകളിൽ ചികിത്സ തേടി എത്തുന്നവരിൽ പലരും സർക്കാരിന്‍റെ ആരോഗ്യ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായവരാണ്. എന്നാൽ ഇവരുടെ കൈവശം അംഗത്വ കാര്‍ഡ് ഇല്ലാത്തതും പുതുക്കാത്തതും ചികിത്സ വൈകിപ്പിക്കുന്നുണ്ട്. ഇത് ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ വേണം.

രോഗികളുടെ എണ്ണം കൂടുന്നു : സംസ്ഥാനത്തെ ഹൃദ്‌രോഗികളുടെ എണ്ണം വലിയ രീതിയിൽ വർധിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ദിനംപ്രതി 600 പേരാണ് കാർഡിയോളജി ഒപിയിൽ ചികിത്സ തേടിയെത്തുന്നത്. വിദഗ്‌ധ ചികിത്സ തേടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. കഴിഞ്ഞവർഷം ജനുവരി മുതൽ ഡിസംബർ വരെ 344 കാർഡിയോ ഇന്‍റർവേഷൻ ചികിത്സയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാത്ത് ലാബിൽ നൽകിയത്. ഇവിടെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം 16 ആൻജിയോ പ്ലാസ്‌റ്ററികളും അടിയന്തരഘട്ടത്തിൽ 10 ആൻജിയോ പ്ലാസ്‌റ്ററികളും നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.