തിരുവനന്തപുരം: നിയമസഭ ടിവി ഉദ്‌ഘാടന പരിപാടിയില്‍ പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനെതിരെ അവിശ്വാസ പ്രമേയം നല്‍കിയ പശ്ചാത്തലത്തിലാണ് തീരുമാനം. അവിശ്വാസ പ്രമേയത്തില്‍ നിന്ന് സ്‌പീക്കര്‍ ഒളിച്ചോടരുതെന്നും ചെന്നിത്തല പറഞ്ഞു. സഭ കൂടുന്നതിന് 15 ദിവസത്തെ നോട്ടീസ് നല്‍കണം. ഇവിടെ അതുണ്ടായിട്ടില്ല. അസാധാരണ സാഹചര്യത്തില്‍ അസാധാരണ സഭയാണ് ചേരുന്നത്. അതിനാല്‍ അസാധാരണമായ ഈ പ്രമേയം ചര്‍ച്ച ചെയ്യാനും സമയം അനുവാദം നല്‍കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
23 തവണ നയന്ത്ര ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ പ്രൊട്ടോകോള്‍ ഓഫീസര്‍ അനുമതി നല്‍കിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ സ്വര്‍ണക്കടത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. സ്വര്‍ണക്കടത്ത് കേസുമായി സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമുള്ള പങ്ക് കൂടുതല്‍ വ്യക്തമാകുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.