ETV Bharat / state

സ്ത്രീ വിരുദ്ധ പരാമർശം; മുല്ലപ്പള്ളിക്കെതിരെ സോളാർ കേസ് പ്രതി പരാതി നൽകി - Mullappally Ramachandran

ഓരോ ദിവസവും ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പറയുന്ന സ്ത്രീയെയാണ് അണിയിച്ചൊരുക്കി തിരശീലയ്ക്ക് പിന്നിൽ ഒരുക്കി നിർത്തിയിരിക്കുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന

തിരുവന്തപുരം  സ്ത്രീ വിരുദ്ധ പരാമർശം  കെ.പി.സി.സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസ്ട  വനിത കമ്മീഷനും ഡി.ജി.പിക്കും പരാതി നൽകി  Mullappally Ramachandran  സോളാർ കേസ് പ്രതി
സ്ത്രീ വിരുദ്ധ പരാമർശം; മുല്ലപ്പള്ളിക്കെതിരെ സോളാർ കേസ് പ്രതി പരാതി നൽകി
author img

By

Published : Nov 2, 2020, 4:13 PM IST

Updated : Nov 2, 2020, 5:51 PM IST

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാർ കേസ് പ്രതിയായ യുവതി വനിത കമ്മിഷനും ഡി.ജി.പിക്കും പരാതി നൽകി. ഓരോ ദിവസവും ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പറയുന്ന സ്ത്രീയെയാണ് അണിയിച്ചൊരുക്കി തിരശീലയ്ക്ക് പിന്നിൽ ഒരുക്കി നിർത്തിയിരിക്കുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.

സ്ത്രീ വിരുദ്ധ പരാമർശം; മുല്ലപ്പള്ളിക്കെതിരെ സോളാർ കേസ് പ്രതി പരാതി നൽകി

ഒരിക്കൽ പീഡനത്തിന് ഇരയായ സ്ത്രീ ആത്മാഭിമാനം ഉണ്ടെങ്കിൽ മരിക്കുമെന്നും സോളാർ കേസ് പ്രതിയെ ഉദേശിച്ച് മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് പരാതിയുമായി സ്ത്രീ എത്തിയത്. മാനനഷ്ടത്തിനും കേസ് കൊടുക്കുമെന്നും പരാതിക്കാരി പറഞ്ഞു. തന്നെ ആരും അണിയിച്ച് ഒരുക്കിയോ എഴുന്നള്ളിച്ചോ കൊണ്ടു വന്നതല്ല. താൻ കൊടുത്ത പരാതിയിൽ എപ്പോൾ മൊഴി നൽകണം നൽകേണ്ട എന്ന് തീരുമാനിക്കേണ്ടത് താൻ ആണ്. മുല്ലപ്പള്ളി അല്ല. താൻ മരിക്കണമെന്നാണ് അവരുടെ ആഗ്രഹം. അത് നടക്കില്ലെന്നും പരാതിക്കാരി പറഞ്ഞു.

Last Updated : Nov 2, 2020, 5:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.