ETV Bharat / state

എല്ലാ വഴിയും അടഞ്ഞപ്പോള്‍ ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തു: രമേശ് ചെന്നിത്തല

സ്വന്തം ഓഫീസ് കള്ളക്കടത്തുകാരുടെ താവളമാക്കാന്‍ അനുമതി നല്‍കിയ മുഖ്യമന്തിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലന്നും രമേശ് ചെന്നിത്തല വ്യക്താമാക്കി

ചെന്നിത്തല വാര്‍ത്ത  ശിവശങ്കര്‍ വാര്‍ത്ത  sivashankar news  chennithala news
ചെന്നിത്തല
author img

By

Published : Jul 16, 2020, 7:34 PM IST

തിരുവനന്തപുരം: ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ രക്ഷിക്കാനുളള എല്ലാ മാര്‍ഗവും അടഞ്ഞപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം തന്‍റെ മേലേക്ക് നീളുന്നതായി കണ്ടപ്പോള്‍ ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്ത് രക്ഷപ്പടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആ ശ്രമം നടക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രിയേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ശക്തനായിരുന്നു ശിവശങ്കര്‍.

മുഖ്യമന്ത്രിക്ക് വേണ്ടി എല്ലാ കാര്യങ്ങളും വഴി വിട്ട രീതിയില്‍ ചെയ്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ചെയതത്. അതിനാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്തതിന്‍റെ എല്ലാം ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ശിവശങ്കര്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനും ഈ കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നതിന്‍റെ തെളിവുകളാണ് പുറത്ത് വരുന്നത്. കള്ളക്കടത്തുകാരുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നതിന്‍റെ തെളിവുകളാണ് ഇവയെല്ലാം. സ്വന്തം ഓഫീസ് കള്ളക്കടത്തുകാരുടെ താവളമാക്കാന്‍ അനുമതി നല്‍കിയ മുഖ്യമന്തിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.