ETV Bharat / state

WESAT Satellite Made by LBS Women College : ഭ്രമണപഥം തൊടാന്‍ 'വിസാറ്റ്' ; എൽബിഎസ് വനിത കോളജിന് കൈ കൊടുത്ത് ഐഎസ്ആർഒ - rocket

WESAT Satellite : എൽ ബി എസ് കോളജിലെ അധ്യാപകരും വിദ്യാർഥിനികളും ചേർന്ന് നിർമിച്ച 'വിസാറ്റ്' ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആർഒയുമായി ധാരണാപത്രം ഒപ്പുവച്ചു

എൽബിഎസ് വനിത കോളജ്  വിസാറ്റ്  വിസാറ്റ് ഉപഗ്രഹം  വിസാറ്റ് വിക്ഷേപണം  എൽ ബി എസ് കോളജ് ഉപഗ്രഹം  റോക്കറ്റ് വിക്ഷേപണം എൽബിഎസ് വനിത കോളജ്  ഐഎസ്ആർഒ എൽബിഎസ് വനിത കോളജ്  WESAT Satellite Made by LBS Women College  WESAT Satellite  LBS Women College  WESAT LBS Women College  WESAT Satellite college students  rocket  LBS College
WESAT Satellite Made by LBS Women College
author img

By ETV Bharat Kerala Team

Published : Sep 14, 2023, 5:05 PM IST

എൽബിഎസ് കോളജിന്‍റെ വിസാറ്റ് പ്രൊജക്‌ട്‌

തിരുവനന്തപുരം : ബഹിരാകാശ യാത്രകളും കണ്ടുപിടുത്തങ്ങളുമായി രാജ്യം മുന്നേറുമ്പോൾ ഭ്രമണപഥം തൊടാൻ ഒരുങ്ങുകയാണ് കേരളത്തിലെ ഒരു കൂട്ടം വിദ്യാർഥിനികൾ. പെൺ ബുദ്ധി പെരുവഴിയെന്ന് ചൊല്ലിയവർക്ക് മുന്നിലാണ് പൂർണമായും വനിതകൾ നിർമിച്ച ഉപഗ്രഹം പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലെത്തിക്കുന്നത്. തിരുവനന്തപുരം പൂജപ്പുരയിൽ സ്ഥിതി ചെയ്യുന്ന എൽ ബി എസ് കോളജിലെ അധ്യാപകരും വിദ്യാർഥിനികളും ചേർന്ന സ്പേസ് ക്ലബ്‌ കൂട്ടായ്‌മയാണ് വിമൻ എഞ്ചിനീയറിങ് സാറ്റലൈറ്റ് എന്ന വിസാറ്റ് (WESAT Satellite Made by LBS Women College) നേട്ടത്തിന് പിന്നിൽ.

കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിൽ അൾട്രാവയലറ്റ് റേഡിയേഷനുകളുടെ സ്വാധീനം നിരീക്ഷിക്കലാണ് ലക്ഷ്യം. ബഹിരാകാശത്തെയും ഭൗമോപരിതലത്തിലെയും അൾട്രാവയലറ്റ് വികിരണങ്ങളുടെ തോത് അളക്കുന്നതിനും ഇതുമൂലം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും മറ്റും പഠിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ ക്യാമ്പസിൽ സ്ഥാപിച്ചിരിക്കുന്ന മെഷീൻ വഴി ഈ പ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്.

ഉപഗ്രഹ നിർമ്മാണത്തിന് പിന്നാലെ വിവിധ കോളജുകളിൽ നിന്നാണ് പദ്ധതിയെക്കുറിച്ച് അറിയാനായി വിളികൾ വരുന്നത്. നിർമ്മാണത്തിൽ പങ്കാളികളായതിന്‍റെ ആവേശം വിദ്യാർഥിനികളിലും ഉണ്ട്. മൂന്ന് വർഷത്തെ പ്രയത്നമാണ് വിസാറ്റിന് (WESAT Satellite) പിന്നിൽ. ഉപഗ്രഹ നിർമ്മാണത്തിൽ താത്‌പര്യമറിയിച്ച് ഐഎസ്ആർഒയ്ക്ക് കത്ത് അയക്കുകയും തുടർന്ന് വിക്രം സാരാഭായ് സ്പേസ് സെന്‍ററിന്‍റെ കൂടി സഹകരണത്തോടെ പ്രയത്നം പൂർത്തിയാക്കുകയും ആയിരുന്നു. ഉപഗ്രഹ വിക്ഷേപണത്തിനായി ഐഎസ്ആർഒയും എൽ ബി എസ് കോളജും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. അടുത്തമാസം അവസാനമോ നവംബർ ആദ്യവാരമോ വിക്ഷേപണം നടക്കും.

Also read : വെളിച്ചമായി 'സ്‌പർശം' ; 'ഇരുട്ടിനെ' തോല്‍പ്പിച്ച് റോക്കറ്റ് വിക്ഷേപണ പദ്ധതിയില്‍ പങ്കാളികളായി വിദ്യാര്‍ഥികള്‍

പരിമിതികളെ തോൽപ്പിച്ച് വിജയം : കാഴ്‌ചാ വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കായി ഇന്ത്യൻ ബഹിരാകാശ യാത്രാപരിശീലകയായ ആതിര പ്രീതി റാണി, 'സ്‌പർശം' എന്ന പേരിൽ റോക്കറ്റ് ലോഞ്ചിങ് പദ്ധതി നടപ്പിലാക്കിയിരുന്നു. അറ്റം കൂർത്തതും താഴ്‌ഭാഗം ചിറകുള്ളതുമായ കേട്ട് പരിചയപ്പെട്ട റോക്കറ്റ് വിക്ഷേപണത്തിൽ പങ്കെടുക്കാനായി വഴുതക്കാട് കാഴ്‌ചാ പരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിലെ കുട്ടികള്‍ എത്തി. ബ്രൂണോ, കൈസർ, സ്‌പൈസ് മിഷൻ, പ്രതിഭ, സൂര്യ എന്നിങ്ങനെ വിദ്യാർഥികൾ തന്നെയാണ് അഞ്ച് റോക്കറ്റുകൾക്കും പേരിട്ടത്. അഞ്ച് റോക്കറ്റുകൾ വിക്ഷേപിച്ചതിൽ മൂന്നെണ്ണം വിജയം കണ്ടു. 150 മീറ്റർ ഉയരത്തിൽ കുതിച്ച റോക്കറ്റ് വിക്ഷപണം നേരിട്ട് കാണാനായി എസ്‌പി അടക്കം പ്രമുഖരും തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ എത്തി. വിവിധ കോളജുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും വിദ്യാർഥികളും ഇത് കാണാനായി എത്തി.

സൺ ഷീറ്റ് മെറ്റീരിയലുകൾ, കാർഡ്ബോർഡ് എന്നിവ ഉപയോഗിച്ചാണ് റോക്കറ്റുകള്‍ നിർമിച്ചത്. പരിമിതികളെ തോൽപ്പിച്ച് പദ്ധതിയുടെ ഭാഗമാകാനായതിന്‍റെ സന്തോഷത്തിലാണ് വിദ്യാർഥികള്‍. ശാസ്‌ത്രത്തിന്‍റെ ഭാവിയിൽ പങ്കാളികളാകാൻ എല്ലാവർക്കും അവകാശമുണ്ട് എന്ന ആതിരയുടെ സ്വപ്‌നമാണ് ഇതിലൂടെ പൂവണിഞ്ഞത്. ഈ സ്വപ്‌നം സാക്ഷാത്കരിക്കാൻ ആതിരയുടെ കൂടെ നിലയുറപ്പിച്ചത് ഭർത്താവും റോക്കറ്റ് സൈന്‍റിസ്റ്റുമായ ഗോകുൽ ദാസും ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥനായ നന്ദുവുമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.