ETV Bharat / state

Weather Updates In Kerala : കേരളത്തില്‍ മഴ ശക്തമാകും; 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് - കേരള തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാല

Rain Updates In Kerala: വടക്കന്‍ കേരളത്തില്‍ മഴ കനക്കും. കേരള തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലയ്‌ക്ക് സാധ്യത. കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല.

Weather Updates In Kerala  Rain Updates In Kerala  കേരളത്തില്‍ മഴ ശക്തമാകും  യെല്ലോ അലര്‍ട്ട്  6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  വടക്കന്‍ കേരളത്തില്‍ മഴ കനക്കും  കേരള തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാല  മത്സ്യ ബന്ധനത്തിന് തടസമില്ല
Weather Updates In Kerala
author img

By ETV Bharat Kerala Team

Published : Oct 31, 2023, 3:13 PM IST

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് (ഒക്‌ടോബര്‍ 31) ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ലഭിക്കുകയെന്നും മുന്നറിയിപ്പ്.

കേരള തീരത്ത് തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. എന്നാല്‍ കേരള കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ ശ്രദ്ധിക്കേണ്ടത്‌: ശക്തമായ മഴയുള്ള സമയത്തോ മഴയ്‌ക്ക് സാധ്യതയുള്ളപ്പോഴോ ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം ഉണ്ടാകുമ്പോള്‍ തന്നെ ജനങ്ങള്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറി നില്‍ക്കണം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നല്‍ ഏല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. ജനലിനും വാതിലിനും അടുത്തു നില്‍ക്കരുത്. പരമാവധി ഭിത്തിയിലോ തറയിലോ സ്‌പര്‍ശിക്കാതെ വീടിനുള്ളില്‍ കഴിച്ച് കൂട്ടുക. വീട്ടിലെ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

ഇടിമിന്നല്‍ സമയത്ത് ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക. ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് അപകടം ഇല്ലാതാക്കും. അന്തരീക്ഷം മേഘാവൃതമായാല്‍ കുട്ടികളെ തുറസായ സ്ഥലത്തും ടെറസിലും കളിക്കാന്‍ വിടാതിരിക്കുക.

ഇടിമിന്നല്‍ സമയത്ത് വലിയ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്. ഇടിമിന്നലുള്ള സമയത്ത് വീടിന് അകത്ത് തന്നെ തുടരുക. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അതിനുള്ളില്‍ തന്നെ ഇരിക്കുക. സൈക്കിൾ, ബൈക്ക്, ട്രാക്‌ടര്‍ എന്നിവയിലുള്ള യാത്രകള്‍ ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക.

ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സമയത്ത് ഉണങ്ങാനായി ടെറസിലിട്ട തുണി എടുക്കാന്‍ പോകരുത്. കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്‌തുക്കള്‍ കെട്ടിവയ്ക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാന്‍ സാധ്യതയുണ്ട്.

ഇടിമിന്നല്‍ സമയത്ത് ജലാശയങ്ങളില്‍ കുളിക്കുന്നതിനോ മീന്‍ പിടിക്കുന്നതിനോ പാടില്ല. ഇടിമിന്നലിന് സാധ്യതയുള്ളപ്പോള്‍ ബോട്ടിന്‍റെ ഡെക്കില്‍ നില്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. മൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടുന്നത് ഇടിമിന്നല്‍ സമയത്ത് മിന്നലേല്‍ക്കാന്‍ കാരണമായേക്കും.

also read: Kerala Weather Update : സംസ്ഥാനത്ത് മഴയ്‌ക്ക്‌ ശമനമില്ല, 12 ജില്ലകളിൽ യെല്ലോ അലർട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.