ETV Bharat / state

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട് - 11 ജില്ലകളിൽ യെല്ലോ അലർട്ട്

kerala rain update  heavy rain at kerala  yellow alert at kerla  കേരളത്തിൽ കനത്ത മഴ  കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്  11 ജില്ലകളിൽ യെല്ലോ അലർട്ട്  ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
author img

By

Published : Jul 11, 2022, 10:17 AM IST

Updated : Jul 12, 2022, 5:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വ്യാഴാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരും. സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ഒഴികെയുളള 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 13,14 തിയതികളിൽ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 24 മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ മഴ വരെ ലഭിച്ചേക്കാം. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മണിക്കൂറില്‍ 65കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്‌ച വരെ കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്കുണ്ട്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം.

Last Updated : Jul 12, 2022, 5:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.