ETV Bharat / state

Kerala Rain| തിരുവനന്തപുരത്ത് കനത്ത മഴ; അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി, ശക്തമായ കാറ്റിനും സാധ്യത

വരും മണിക്കൂറിലും തിരുവനന്തപുരത്ത് മഴ തുടരും. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്. മലയോര മേഖലകളില്‍ അതിശക്തമായ മഴ തുടരുന്നതിനാൽ പ്രത്യേക ജാഗ്രത നിര്‍ദേശം.

weather update in thiruvananthapuram  weather update  thiruvananthapuram weather  rain  rain thiruvananthapuram  തിരുവനന്തപുരത്ത് കനത്ത മഴ  താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ  മഴ  ശക്തമായ മഴ  കേരളം മഴ  തിരുവനന്തപുരം കാലാവസ്ഥ  കാലാവസ്ഥ തിരുവനന്തപുരം  മഴ മുന്നറിയിപ്പ്  യെല്ലോ അലർട്ട്  ഓറഞ്ച് അലർട്ട്  മഴ ജാഗ്രത നിര്‍ദേശം
Rain
author img

By

Published : Jul 3, 2023, 1:13 PM IST

Updated : Jul 3, 2023, 1:56 PM IST

തിരുവനന്തപുരത്ത് കനത്ത മഴ

തിരുവനന്തപുരം : ഒരിടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് ശക്തമായ മഴ. രാവിലെ മുതല്‍ തന്നെ ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. മലയോര മേഖലകളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്.

ഇന്ന് തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള തീരമേഖലയില്‍ നിലനില്‍ക്കുന്ന മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ന്യൂനമര്‍ദ പാത്തിയും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്തായും ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതച്ചുഴികളും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ സംസ്ഥാന വ്യാപകമായി തന്നെ മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം ജില്ലയില്‍ മഴ മണിക്കൂറോളം ശക്തമായി തുടര്‍ന്നതോടെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ, തിരുവനന്തപുരം നഗരത്തില്‍ സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡുകള്‍ കുഴിച്ചിട്ടിരിക്കുകയാണ്. മഴ കൂടി ശക്തമായതോടെ ജനങ്ങള്‍ക്കും ഇത് ഇരട്ടി ദുരിതമായി.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള തീരത്ത് ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ജൂലൈ നാലിന് രാത്രി 11.30 വരെ 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തിലും 45 സെന്‍റി മീറ്ററിനും 55 സെന്‍റി മീറ്ററിനും ഇടയില്‍ വേഗതയിലും തിരമാലക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം നല്‍കി.

മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാന വ്യാപകമായി ഇന്ന് മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് : നാളെയോടെ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്‌ച ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് : ബുധനാഴ്‌ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

കോഴിക്കോട് ജില്ലയില്‍ ബുധനാഴ്‌ച അതിതീവ്രമഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

Last Updated : Jul 3, 2023, 1:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.