തിരുവനന്തപുരം : ജൂണ്‍ 10 മുതല്‍ 12 വരെ കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളതീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Also Read: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ മുതൽ
ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും അറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യ ഭാഗത്ത് ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ജൂണ്‍ 10ന് 50 മുതല്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ജൂണ്‍ 11, 12 തിയ്യതികളില്‍ തെക്ക് ബംഗാള്‍ ഉള്‍ക്കടല്‍, ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യ ഭാഗം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.