ETV Bharat / state

സിപിഎം ജില്ല കമ്മിറ്റി ഓഫിസിനെതിരായ ആക്രമണം ആസൂത്രിതം : മന്ത്രി വിഎന്‍ വാസവന്‍ - ആനാവൂര്‍ നാഗപ്പന്‍റെ കാര്‍ തകര്‍ത്തു

ഓഗസ്റ്റ് 27 ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിനെതിരെ ആക്രമണമുണ്ടായത്. സംസ്‌ഥാനത്ത് പലയിടത്തും നടക്കുന്ന അക്രമണങ്ങളുടെ ഭാഗമാണ് തിരുവനന്തപുരത്തേതെന്ന് മന്ത്രി വി.എന്‍ വാസവന്‍

VN Vasavan against cpm tvm office attack  thiruvananthapuram cpm office  thiruvananthapuram cpm office attack  സിപിഎം ജില്ല കമ്മിറ്റി ഓഫിസിനെതിരായ ആക്രമണം  വിഎന്‍ വാസവന്‍  സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി  CPM Thiruvananthapuram District Committee
സിപിഎം ജില്ല കമ്മിറ്റി ഓഫിസിനെതിരായ ആക്രമണം ആസൂത്രിതമെന്ന് വിഎന്‍ വാസവന്‍
author img

By

Published : Aug 27, 2022, 10:33 PM IST

Updated : Aug 27, 2022, 10:42 PM IST

ഇടുക്കി : സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് മന്ത്രി വിഎൻ വാസവൻ. തിരുവനന്തപുരത്ത് വികസന ജാഥ നടക്കുന്നതിനിടെ വനിത കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതിന്‍റെ ബാക്കി പത്രമായാണ് മൂന്ന് ബൈക്കുകളിലെത്തിയവര്‍ കല്ലേറ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ജില്ല കമ്മിറ്റി ഓഫിസിനെതിരായ ആക്രമണത്തിനെതിരെ വിഎന്‍ വാസവന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം പാര്‍ട്ടി സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ കാറും തകര്‍ത്തിട്ടുണ്ട്. ഇത്തരത്തില്‍ സിപിഎമ്മിനെതിരായ ആക്രമണം, സംസ്‌ഥാനത്ത് പല ഭാഗത്തും നടക്കുന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ്. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം ശനിയാഴ്‌ച (ഓഗസ്റ്റ് 27) ഇടുക്കി കട്ടപ്പനയിൽ പറഞ്ഞു.

READ MORE| 'പ്രകോപനങ്ങളില്‍ വശംവദരാകരുത്' ; സിപിഎം ഓഫിസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി

ശനിയാഴ്‌ച (ഓഗസ്റ്റ് 27) പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിന് നേരെ കല്ലേറുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. കല്ലേറില്‍ ഓഫിസിന്‍റെ മുന്‍വശത്ത് പാര്‍ക്ക് ചെയ്‌ത ജില്ല സെക്രട്ടറിയുടെ വാഹനത്തിന് കേടുപാടുണ്ടായി.

Last Updated : Aug 27, 2022, 10:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.