തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊ ഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് സമരം. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം നടക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച അലസി പിരിഞ്ഞത്. മുഖ്യമന്ത്രിയുള്‍പ്പെടെ നാല് തവണയാണ് സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയത്.
പുനരധിവാസം, നഷ്‌ടപരിഹാരം എന്നീ ആവശ്യങ്ങളില്‍ തീരുമാനമായെങ്കിലും നിര്‍മാണം നിര്‍ത്തി വച്ച് ആഘാത പഠനം എന്ന ആവശ്യത്തിലാണ് ഇപ്പോഴും തര്‍ക്കമുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് പദ്ധതിയുടെ നിര്‍മാണ പ്രദേശത്തെത്തി പ്രതിഷേധക്കാര്‍ സമരം ചെയ്‌തിരുന്നു. ഇതേതുടര്‍ന്നാണ് അദാനി ഗ്രൂപ്പ് സുരക്ഷ തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ALSO READ:വിഴിഞ്ഞം തുറമുഖ സമരം; ഇന്ന് പത്താംദിനം
ഈ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.