തിരുവനന്തപുരം: ഗുജറാത്ത് തീരത്ത് നിന്നും മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ ബോട്ട് പിടിയില്‍. വൈകിട്ട് കടലിലൂടെ അതിവേഗത്തിൽ പോവുകയായിരുന്ന ബോട്ടിനെ ഹാർബറിൽ നിരീക്ഷണത്തിലായിരുന്ന വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന വിഴിഞ്ഞം അടിമലത്തുറ സ്വദേശികളെ തീരത്തോടടുത്ത് ഇറക്കിവിട്ട ശേഷം തമിഴ്‌നാട് തീരത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോസ്റ്റല്‍ പൊലീസ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ വിശദമായ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പിന് കൈമാറി. കൊച്ചിയിൽ നിന്നും ഒരു മാസം മുമ്പാണ് ഈ സംഘം ഗുജറാത്തിൽ മത്സ്യബന്ധനത്തിനായി പോയത്.
മത്സ്യ ബന്ധന ബോട്ട് പിന്തുടർന്ന് പിടികൂടി - വിഴിഞ്ഞം
പിടിച്ചത് ഗുജറാത്ത് തീരത്ത് നിന്ന് മടങ്ങിയ ബോട്ട്. തമിഴ്‌നാട് തീരത്തേക്ക് കടക്കാൻ ശ്രമം. പിടിയിലായവരെ ആരോഗ്യ വകുപ്പിന് കൈമാറി.