തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. അദാനി ഗ്രൂപ്പ് പ്രതിനിധികളും വിസിൽ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. മന്ത്രിയും സംഘവും പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്യും.
സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്ന കാര്യവും പ്രത്യേക ക്രമീകരണങ്ങളൊരുക്കുന്നതും യോഗത്തിൽ ചർച്ചയാകും. നിർമാണത്തിനുള്ള സംസ്ഥാന വിഹിതം നൽകുന്നതിലും തീരുമാനമുണ്ടാകും. ലത്തീൻ അതിരൂപതയുടെ സമരം അവസാനിച്ചതോടെ തുറമുഖ നിര്‍മാണം വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് തുറമുഖ നിർമാണത്തിനെതിരായ പ്രതിഷേധം സമര സമിതി അവസാനിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് തുറമുഖനിർമാണം പുനരാരംഭിച്ചത്.