ETV Bharat / state

സുധാകരന്‍റെ പ്രസ്‌താവനയിൽ കോൺഗ്രസ് നേതൃത്വം മുട്ടുകുത്തിയെന്ന് എ.വിജയരാഘവൻ - കെ. സുധാകരൻ

തൊഴിലാളിക്ക് ഉണ്ടായ ചെറിയ ജീവിത പുരോഗതിയെപ്പോലും അംഗീകരിക്കാൻ കഴിയാത്ത ഫ്യൂഡൽ സമ്പന്ന മനോഭാവം കോണ്‍ഗ്രസിന്‍റെ പ്രത്യശാസ്‌ത്രമായി മാറിയെന്നും വിജയരാഘവൻ ആരോപിച്ചു

vijayaraghavan against congress  സുധാകരന്‍റെ പ്രസ്‌താവന  കെ. സുധാകരൻ  സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ
സുധാകരന്‍റെ പ്രസ്‌താവനയിൽ കോൺഗ്രസ് നേതൃത്വം മുട്ടുകുത്തിയെന്ന് എ.വിജയരാഘവൻ
author img

By

Published : Feb 5, 2021, 6:12 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരൻ നടത്തിയ വിവാദ പരാമർശത്തിൽ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. സുധാകരന്‍റെ പ്രസ്‌താവനയിൽ കോൺഗ്രസ് നേതൃത്വം മുട്ടുകുത്തി. മുൻ നിലപാടിൽ നിന്ന് കോൺഗ്രസ് മാറിയതോടെ സുധാകരന്‍റെ പ്രസ്‌താവനയെ ന്യായീകരിക്കുകയാണ്. സമ്പന്ന പ്രമാണിയുടെ മൂല്യ ബോധമാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

സുധാകരന്‍റെ പ്രസ്‌താവനയിൽ കോൺഗ്രസ് നേതൃത്വം മുട്ടുകുത്തിയെന്ന് എ.വിജയരാഘവൻ

തൊഴിലാളിക്ക് ഉണ്ടായ ചെറിയ ജീവിത പുരോഗതിയെപ്പോലും അംഗീകരിക്കാൻ കഴിയാത്ത ഫ്യൂഡൽ സമ്പന്ന മനോഭാവം കോണ്‍ഗ്രസിന്‍റെ പ്രത്യശാസ്‌ത്രമായി മാറിയെന്നും വിജയരാഘവൻ ആരോപിച്ചു. പ്രതിപക്ഷം മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ചാർട്ടേഡ് വിമാനങ്ങളിൽ സഞ്ചരിക്കുമ്പോൾ മുഖ്യമന്ത്രി ചാർട്ടേഡ് വിമാനങ്ങളിൽ സഞ്ചരിക്കുന്നില്ല. അവശ്യ ഘട്ടങ്ങളിൽ ഹെലിക്കോപ്റ്റർ വാടകയ്ക്ക് എടുക്കുക മാത്രമാണ് ചെയ്യുന്നത്. പിഎസ്‌സിക്കെതിരെ അഴിമതി ഉന്നയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.