തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഇടതുപക്ഷ നിലപാട് മുഴുവൻ ആളുകളിലും എത്തിക്കാൻ കഴിയാത്തത് പരാജയ കാരണമായെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തത്. കോൺഗ്രസും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തി. ശബരിമല വിഷയത്തിൽ എൽഡിഎഫ് അവസരവാദ നിലപാടിനില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. ന്യൂനപക്ഷ ഏകീകരണം എൽഡിഎഫിന് എതിരായത് സിപിഎം നേതൃത്വം പരിശോധിക്കണമെന്നും വിജയരാഘവൻ.
ആലത്തൂരിൽ രമ്യ ഹരിദാസിനെതിരായ വിവാദ പ്രസംഗത്തിൽ കൃത്യമായ പ്രതികരണം നല്‍കാന്‍ വിജയരാഘവന്‍ തയ്യാറായില്ല.