ETV Bharat / state

വി.ഡി സതീശൻ എം.എൽ.എക്കെതിരെ അന്വേഷണാനുമതി തേടി വിജിലൻസ്

പരവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രളയ പുനരധിവാസ പദ്ധതിയായ പുനർജനിക്കു വേണ്ടി അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്ന ആരോപണത്തിലാണ് അന്വേഷണത്തിന് അനുമതി തേടിയത്.

Vigilance against VD Satheesan MLA  Vigilance seeks permission probe VD Satheesan MLA.  വി.ഡി സതീശൻ എം.എൽ.എക്കെതിരെ അന്വേഷണാനുമതി  വിജിലൻസ്  പരവൂർ മണ്ഡലം  സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ
വി.ഡി സതീശൻ എം.എൽ.എക്കെതിരെ അന്വേഷണാനുമതി തേടി വിജിലൻസ്
author img

By

Published : Nov 26, 2020, 10:53 AM IST

തിരുവനന്തപുരം: വി.ഡി സതീശൻ എം.എൽ.എക്കെതിരെ അന്വേഷണത്തിന് അനുമതി തേടി ആഭ്യന്തര വകുപ്പ് സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെ സമീപിച്ചു. പരവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രളയ പുനരധിവാസ പദ്ധതിയായ പുനർജനിക്കു വേണ്ടി അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്ന ആരോപണത്തിലാണ് അന്വേഷണത്തിന് അനുമതി തേടിയത്.

എം.എൽ.എയുടെ നടപടി നിലവിലുള്ള ചട്ടങ്ങളുടെ ലംഘനമാണെന്നാണ് വിജിലൻസ് നൽകിയ പരാതിയിൽ ആരോപിച്ചത്. പ്രാഥമിക പരിശോധന പൂർത്തിയാക്കിയ വിജിലൻസ് തുടരന്വേഷണത്തിന് ആഭ്യന്തരവകുപ്പിൻ്റെ അനുമതി തേടിയിരുന്നു. സ്‌പീക്കർമാരുടെ സമ്മേളനത്തിന് ഗുജറാത്തിലുള്ള സ്‌പീക്കർ മടങ്ങിയെത്തിയശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. തിങ്കളാഴ്‌ച സ്‌പീക്കർ സംസ്ഥാനത്തേക്ക് മടങ്ങിയെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.