ETV Bharat / state

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി സമരം: തലപ്പത്ത് അടൂര്‍ ആയതുകൊണ്ട് സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നുവെന്ന് വിധു വിന്‍സെന്‍റ് - kr narayanan institute students protest

സംവിധായകൻ ജിയോ ബേബി , ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി ജിതിൻ നാരായണന്‍, ജീവനക്കാരി സൈമി സന്തോഷ്‌ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് വിധു വിന്‍സെന്‍റിന്‍റെ പ്രതികരണം.

വിധു വിൻസെന്‍റ്  കെ ആർ നാരായൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്  വിദ്യാര്‍ഥി സമരം  ജിയോ ബേബി  vidhu vincent  kr narayan institute students protest  kr narayanan film institute
Vidhu Vincent
author img

By

Published : Jan 20, 2023, 2:33 PM IST

തിരുവനന്തപുരം: കെ ആർ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ തലപ്പത്ത് അടൂർ ഗോപാലകൃഷ്‌ണന്‍ ഇരിക്കുന്നത് കൊണ്ടാണ് വിദ്യാര്‍ഥി സമരത്തില്‍ സർക്കാർ ഇടപെടൽ വൈകുന്നതെന്ന് സംവിധായക വിധു വിൻസെന്‍റ്. സംവിധായകൻ ജിയോ ബേബി , ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി ജിതിൻ നാരായണന്‍, ജീവനക്കാരി സൈമി സന്തോഷ്‌ എന്നിവർ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് വിധു വിന്‍സെന്‍റിന്‍റെ പരാമര്‍ശം. നാല് കോഴ്‌സുകളിലും ഒരേ സംവരണ നയമാണ് കോളജ് സ്വീകരിച്ചുവരുന്നത്.

ഇത് സര്‍വകലാശാല നിബന്ധനകള്‍ക്ക് വിരുദ്ധമാണ്. എൻ പി എഫിന്‍റെ ഡയറക്‌ടര്‍ പ്രവേശന പരീക്ഷയുടെ കട്ട്‌ ഓഫ്‌ മാർക്ക്‌ ഉയർത്തിയത് നിയമ വിരുദ്ധമാണെന്ന് ഡയറക്‌ടർക്ക് നേരത്തെ തന്നെ കത്ത് നൽകിയിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഭരണഘടന ലംഘനം നടത്തിയവര്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരല്ല. നടപടികളില്‍ കാലതാമസമുണ്ടായെന്നും സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നതെന്നും വിധു വിന്‍സെന്‍റ് ചോദിച്ചു.

അതേസമയം, ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഒറ്റപ്പെട്ട പിന്തുണ കൊണ്ട് മാത്രം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം ശക്തിപ്പെടുന്നില്ലെന്ന് സംവിധായകന്‍ ജിയോ ബേബി പറഞ്ഞു. സിനിമ മേഖലയില്‍ നിന്നുള്‍പ്പടെ കുറച്ചുകൂടി പിന്തുണ ലഭിച്ചാല്‍ സമരം ശക്തിപ്പെടുമായിരുന്നു. ജാതി വിഷയം ഉള്‍പ്പടെ പുറത്തുവന്നത് അടൂരിന്‍റെ ഇടപെടലുള്ളത് കൊണ്ടാണ്.

അദ്ദേഹം ഒരു മികച്ച സംവിധായകന്‍ തന്നെയാണ്. എന്നാല്‍ അടൂരിന്‍റെ ജനാധിപത്യ മൂല്യങ്ങള്‍ കൈമോശം വന്നെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.

സംവരണ നയമടക്കം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അട്ടിമറിക്കപ്പെടുകയാണെന്ന് വിദ്യാർഥി ജിതിൻ നാരായണൻ ആരോപിച്ചു. ശങ്കര്‍ മോഹന്‍റെ രാജിയാണ് ഞങ്ങള്‍ മുന്നോട്ടുവെയ്‌ക്കുന്ന ആവശ്യം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് കൗണ്‍സിലില്‍ നിന്നും വിദ്യാര്‍ഥി പ്രതിനിധികളെ ഒഴിവാക്കിയത് അടൂര്‍ ഗോപാലകൃഷ്‌ണന്‍ കൂടി ഇടപെട്ടുകൊണ്ടാണ്.

ഭക്ഷണത്തിലടക്കം വിദ്യാര്‍ഥികള്‍ക്ക് ഇളവ് ആവശ്യമുണ്ട്. സ്ഥാപനത്തിൽ യോഗ്യതയില്ലാത്തവരുടെ നിയമനം ഉൾപ്പെടെ നടക്കുന്നു. വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടും ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പടെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും ജിതിന്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.