ETV Bharat / state

Victims of Manipur Violence Representatives കേരളത്തില്‍ നിന്നും വരുന്ന തുക മണിപ്പൂരിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് മെയ്തെയ് പ്രതിനിധി

author img

By ETV Bharat Kerala Team

Published : Oct 21, 2023, 7:38 PM IST

Victims of Manipur Violence Representatives Held Press Conference കേരളത്തിൽ നിന്നും സഹായമയക്കുന്നവർ പണമായി അയക്കാതെ നേരിട്ടത്തി സഹായ ദ്രവ്യങ്ങൾ കൈമാറണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നും പണം അയക്കുന്നത് നല്ല ഉദ്ദേശത്തോടെയാണ്. എന്നാൽ മണിപ്പൂരിൽ എത്തുമ്പോൾ ഇതു ദുരുപയോഗം ചെയ്യപ്പെടുന്നു.

Meitei issue update  Victims of Manipur Violence Representatives  Manipur Violence  Victims of Manipur Violence  മെയ്തെയ് പ്രതിനിധി  Meitei representative  ഫിലേം രോഹൻ  Violence Representatives Held Press Conference  philem rohan singh  മണിപ്പൂര്‍ കലാപം
Victims of Manipur Violence Representatives
മെയ്തെയ് പ്രതിനിധി പത്രസമ്മേളനത്തിനിടെ

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യൻ സമൂഹങ്ങളിൽ നിന്നും വരുന്ന തുക മണിപ്പൂരിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് മെയ്തെയ് പ്രതിനിധി. തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ മെയ്തെയ് ക്രിസ്ത്യൻ വിക്‌ടിംസ് ഓഫ് മണിപ്പൂർ വൈലൻസ് പ്രതിനിധികൾ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു ഗുരുതരമായ ആരോപണം (Victims of Manipur Violence Representatives).

കേരളത്തിൽ നിന്നും സഹായമയക്കുന്നവർ പണമായി അയക്കാതെ നേരിട്ടത്തി സഹായ ദ്രവ്യങ്ങൾ കൈമാറണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നും പണം അയക്കുന്നത് നല്ല ഉദ്ദേശത്തോടെയാണ്. എന്നാൽ മണിപ്പൂരിൽ എത്തുമ്പോൾ ഇതു ദുരുപയോഗം ചെയ്യപ്പെടുന്നു. ആയുധങ്ങൾ വാങ്ങാൻ പണം ഉപയോഗപ്പെടുത്തുന്നു. സമാധാനമാണ് മണിപ്പൂരിൽ ആവശ്യം. എന്നാൽ പണം ശരിയായി ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പ് വരുത്തണം. കേരളത്തിൽ നിന്നും സഹായം ആവശ്യമാണ്. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ ചർച്ചകൾക്ക് പോലും കൂകി വൈദികർ പേടിച്ചിട്ട് തയ്യാറാകുന്നില്ലെന്നും മെയ്തെയ് ക്രിസ്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് ഫിലേം രോഹൻ (Philem rohan singh) പറഞ്ഞു.

മണിപ്പൂരിൽ സമാധാനമാണ് ആവശ്യം. മണിപ്പൂരിൽ ആകെ 30 ലക്ഷം ജനങ്ങളാണുള്ളത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് തീർക്കാവുന്ന പ്രശ്‌നമായിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്‌തില്ല. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്‍റെ പാവയായി മാറിയെന്നും മെയ്തേയ് വിഭാഗം ആരോപിച്ചു. 350 ലധികം ക്രിസ്ത്യൻ പള്ളികൾ മണിപ്പൂരിൽ ആക്രമിക്കപ്പെട്ടു. എല്ലാ ആരാധനാലയങ്ങൾക്ക് നേരെയും അക്രമണമുണ്ടായി. മെയ്തെയ് വിഭാഗങ്ങൾക്കും കൂകി വിഭാഗങ്ങൾക്കും കലാപത്തിൽ തുല്യമായ പങ്കുണ്ട്.

ഇരുവിഭാഗങ്ങളിലെയും കലാപകാരികൾക്ക് വ്യാപകമായി ആയുധങ്ങൾ ലഭിക്കുന്നു. ഇരുവിഭാഗത്തിലെയും ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. ഒരു ലക്ഷം സമാന്തര സൈനിക വിഭാഗങ്ങളെയാണ് മണിപ്പൂരിൽ ഇറക്കിയിട്ടുള്ളത്. എന്നാൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇതു സഹായിച്ചില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും കലാപത്തിൽ തുല്യമായ ഉത്തരവാദിത്തമുണ്ട്. കലാപത്തിൽ സർക്കാർ അവരുടെ ഭാഗം ചെയ്‌തുവെന്ന് വരുത്തി തീർക്കുകയാണെന്നും ഫിലേം രോഹൻ വിമർശിച്ചു.

മണിപ്പൂര്‍ സംഘര്‍ഷമവസാനിപ്പിക്കാന്‍ അധികാരം പങ്കിടണം: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുക്കുന്നതിനിടെ പ്രശ്‌നപരിഹാരത്തിന് പുതിയ സമവാക്യം നിര്‍ദേശിച്ച് നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പേരക്കുട്ടി പ്രൊഫ. സുഗത ബോസ്. സംസ്ഥാനത്തെ മൂന്ന് പ്രബല സമുദായങ്ങളായ മെയ്‌തികൾ, കുക്കികൾ, നാഗകൾ എന്നിവ തമ്മില്‍ അധികാരം പങ്കിടൽ ക്രമീകരണം നടത്തണമെന്നാണ് അദ്ദേഹത്തിന്‍റെ നിര്‍ദേശം (01-10-23). മൂന്ന് സമുദായങ്ങളും ഒരുമിച്ച് 1944-ൽ നേതാജിയുടെ ഐഎൻഎയിൽ ചേര്‍ന്നതും, ബിഷ്‌ണുപൂർ, ഉഖ്രുൾ ജില്ലകളിലെ യുദ്ധക്കളങ്ങളിൽ ഈ സമുദായങ്ങള്‍ ഇന്ത്യക്കുവേണ്ടി തോളോട് തോൾ ചേർന്ന് പോരാടിയതും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സുഗത ബോസ് ചൂണ്ടിക്കാട്ടി. നേതാജിയുടെ സഹോദരന്‍ ശരത് ചന്ദ്ര ബോസിന്‍റെ മകന്‍ ശിശിര്‍ കുമാര്‍ ബോസിന്‍റെ പുത്രനാണ് പ്രൊഫ. സുഗത ബോസ്.

ALSO READ: മണിപ്പൂര്‍ സംഘര്‍ഷമവസാനിപ്പിക്കാന്‍ അധികാരം പങ്കിടണം; പുതിയ ഫോര്‍മുലയുമായി നേതാജിയുടെ പേരക്കുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.