തിരുവനന്തപുരം : ആധുനിക കാലത്തെ സാംക്രമികേതര ജീവിതശൈലി രോഗങ്ങളുടെ ഉയര്‍ന്നുവരവില്‍ ഫലപ്രദവും ആരോഗ്യകരവുമായ പരിഹാരം എന്ന നിലയിൽ ആയുർവേദത്തിന്‍റെ പങ്കിനെക്കുറിച്ച് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ (Jagdeep Dhankhar). തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്‍റെ (Global Ayurveda Festival) ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുർവേദം ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള സമഗ്രമായ സമീപനം ഉൾക്കൊള്ളുന്നതിനാൽ രോഗങ്ങൾ ചികിത്സിക്കുന്നതിനും അപ്പുറമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആയുഷ്‌മാൻ ഭാരത് പദ്ധതിക്ക് കീഴിൽ രാജ്യത്തുടനീളം ആയുഷ് ഹെൽത്ത് & വെൽനസ് സെന്‍ററുകൾ സ്ഥാപിച്ചതിന് ആയുഷ് മന്ത്രാലയത്തെ അഭിനന്ദിച്ചു. കൂടാതെ സുപ്രധാന ചുവടുവയ്‌പ്പായി വിശേഷിപ്പിക്കുകയും പരമ്പരാഗത വൈദ്യശാസ്‌ത്ര സമ്പ്രദായങ്ങളുടെ വിപുലമായ ഉപയോഗം ഇന്ത്യയില്‍ ഉടനീളമുള്ള വിദൂര പ്രദേശങ്ങളിലെ വിതരണത്തിനും സാർവത്രിക ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യം നേരിടാൻ സഹായിക്കുമെന്നും ഊന്നിപ്പറഞ്ഞു.
-
Hon’ble Vice-President, Shri Jagdeep Dhankhar inaugurated the 5th Global Ayurveda Festival at Thiruvananthapuram in Kerala today. #GAF2023 @moayush @VMBJP @advantonyraju @ShashiTharoor pic.twitter.com/GkvdpagGWS
— Vice President of India (@VPIndia) December 1, 2023 " class="align-text-top noRightClick twitterSection" data="
">Hon’ble Vice-President, Shri Jagdeep Dhankhar inaugurated the 5th Global Ayurveda Festival at Thiruvananthapuram in Kerala today. #GAF2023 @moayush @VMBJP @advantonyraju @ShashiTharoor pic.twitter.com/GkvdpagGWS
— Vice President of India (@VPIndia) December 1, 2023Hon’ble Vice-President, Shri Jagdeep Dhankhar inaugurated the 5th Global Ayurveda Festival at Thiruvananthapuram in Kerala today. #GAF2023 @moayush @VMBJP @advantonyraju @ShashiTharoor pic.twitter.com/GkvdpagGWS
— Vice President of India (@VPIndia) December 1, 2023
ആരോഗ്യത്തിന്‍റെ പ്രാധാന്യത്തെ അടിവരയിട്ട് ഉപരാഷ്‌ട്രപതി അഭിപ്രായപ്പെട്ടു, "ഒരാൾ എത്ര ഭാഗ്യമുള്ളവനായാലും, എത്ര കഴിവുള്ളവനായാലും, ഒരാൾ ആരോഗ്യവാനല്ലെങ്കിൽ സമൂഹത്തിന്‍റെ വളർച്ചയ്ക്ക് സംഭാവന ചെയ്യാൻ കഴിയില്ല." ലോകമെമ്പാടും ആഘോഷിക്കുന്ന 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ട് 'യോഗ'യെ ലോകത്തിനുള്ള ഭാരതത്തിന്‍റെ സമ്മാനം' എന്ന് അദ്ദേഹം പരാമർശിച്ചു. ടെലിമെഡിസിൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ആയുഷ് വിപുലീകരിക്കുന്നത് രോഗങ്ങളെ നേരിടാൻ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ആയുർവേദത്തിന്‍റെ പ്രോത്സാഹനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികൾ അംഗീകരിച്ചുകൊണ്ട് ഒരു സമർപ്പിത ആയുഷ് മന്ത്രാലയം സ്ഥാപിക്കുന്നതും ദേശീയ ആയുർവേദ ദിനം ആചരിക്കുന്നതും ദേശീയ വിദ്യാഭ്യാസ നയത്തിൽ ആയുർവേദത്തെ സംയോജിപ്പിച്ചതും സർക്കാരിന്‍റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് അഭിനന്ദിക്കുകയും ചെയ്‌തു.
-
May #Ayurveda's timeless wisdom illuminate the path towards a world where health and well-being are not mere privileges but fundamental rights. #GAF2023 pic.twitter.com/sNnU1eEyge
— Vice President of India (@VPIndia) December 1, 2023 " class="align-text-top noRightClick twitterSection" data="
">May #Ayurveda's timeless wisdom illuminate the path towards a world where health and well-being are not mere privileges but fundamental rights. #GAF2023 pic.twitter.com/sNnU1eEyge
— Vice President of India (@VPIndia) December 1, 2023May #Ayurveda's timeless wisdom illuminate the path towards a world where health and well-being are not mere privileges but fundamental rights. #GAF2023 pic.twitter.com/sNnU1eEyge
— Vice President of India (@VPIndia) December 1, 2023
കേരളത്തെ ആയുർവേദ മികവിന്‍റെ കളിത്തൊട്ടിൽ എന്ന് പരാമർശിച്ച ഉപരാഷ്‌ട്രപതി, 2012 മുതൽ ആഗോള ആയുർവേദ ഫെസ്റ്റിവൽ ആയുർവേദത്തിന്‍റെ സ്ഥായിയായ പൈതൃകത്തിന്‍റെ പ്രകാശഗോപുരമായി വർത്തിച്ചുവെന്ന് അഭിപ്രായപ്പെട്ടു. ആയുർവേദ വിനോദസഞ്ചാരത്തിന്‍റെ പ്രിയപ്പെട്ട കേന്ദ്രമായി കേരളത്തിന്‍റെ ആവിർഭാവവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെൽനസ് ടൂറിസത്തെ ആകർഷിക്കുന്നതിനുള്ള വലിയ മാറ്റത്തിന്‍റെ പ്രഭവകേന്ദ്രമായി മാറാൻ സംസ്ഥാനത്തിന് കഴിയുമെന്ന് വൈസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. 'എല്ലാ സമയത്തും കേരളത്തിൽ വരുന്നത് ഞാൻ ആസ്വദിക്കുന്നു, എന്‍റെ സംതൃപ്‌തി വ്യക്തിപരമാണ്. എന്‍റെ പ്രിയ ടീച്ചർ ശ്രീമതി രത്‌നവല്ലി നായർ കേരളത്തില്‍ നിന്നാണ്, ഒരർഥത്തിൽ ഞാൻ സംസ്ഥാനത്തോട് എന്നും കടപ്പെട്ടിരിക്കുന്നു' സമൃദ്ധമായ പച്ചപ്പിനും പ്രകൃതി സൗന്ദര്യത്തിനും കേരളത്തെ പ്രശംസിച്ചുകൊണ്ട് ഉപരാഷ്‌ട്രപതി പറഞ്ഞു.
-
Ayurveda is much beyond treating ailments; it encompasses a comprehensive approach to wellness and well-being.
— Vice President of India (@VPIndia) December 1, 2023 " class="align-text-top noRightClick twitterSection" data="
The Government of India has played a pivotal role in fostering the growth and global recognition of Ayurveda.
An affirmative environment has been created for its… pic.twitter.com/d6oOGMAjBP
">Ayurveda is much beyond treating ailments; it encompasses a comprehensive approach to wellness and well-being.
— Vice President of India (@VPIndia) December 1, 2023
The Government of India has played a pivotal role in fostering the growth and global recognition of Ayurveda.
An affirmative environment has been created for its… pic.twitter.com/d6oOGMAjBPAyurveda is much beyond treating ailments; it encompasses a comprehensive approach to wellness and well-being.
— Vice President of India (@VPIndia) December 1, 2023
The Government of India has played a pivotal role in fostering the growth and global recognition of Ayurveda.
An affirmative environment has been created for its… pic.twitter.com/d6oOGMAjBP
കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, പാർലമെന്‍റ് അംഗം ശശി തരൂർ, കേരള സർക്കാർ ഗതാഗത മന്ത്രി ആന്‍റണി രാജു, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഫെസ്റ്റ് നടക്കുന്നത്. 'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദം' എന്ന പ്രമേയത്തിലാണ് ജിഎഎഫ് നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ക്കുള്ള സുസ്ഥിര ആയുര്‍വേദ പരിഹാരങ്ങളുടെ പ്രയോഗത്തെക്കുറിച്ച് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ ചര്‍ച്ച ചെയ്യും.
ALSO READ: ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് തലസ്ഥാനത്ത് തുടക്കം