ETV Bharat / state

by-election : വെട്ടുകാട് തദേശ ഉപതെരഞ്ഞെടുപ്പ്; ഇഞ്ചോടിഞ്ച് പോരാട്ടം, അഭിമാന പോരിന് മുന്നണികള്‍ - vettucadu ward by poll

by-election tvm vettucadu: കോണ്‍ഗ്രസിൽ നിന്ന് പിടിച്ചെടുത്ത വാർഡ് നിലനിർത്താൻ എൽഡിഎഫ് അഭിമാന പോരിനിറങ്ങുമ്പോള്‍, പഴയ തട്ടകം ഇക്കുറി ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

by-election  തദേശ ഉപതെരഞ്ഞെടുപ്പ്  വെട്ടുകാട് ഉപതെരഞ്ഞെടുപ്പ്  vettucadu ward by poll  by election tvm
തദേശ ഉപതെരഞ്ഞെടുപ്പ്
author img

By

Published : Dec 7, 2021, 7:24 AM IST

തിരുവനന്തപുരം: Vettucadu ward by-poll : സംസ്ഥാനത്ത് 32 തദേശ വാർഡുകള്‍ ജനവിധി എഴുതുമ്പോള്‍ തിരുവന്തപുരം വെട്ടുകാട് വാർഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കോണ്‍ഗ്രസിൽ നിന്ന് പിടിച്ചെടുത്ത വാർഡ് നിലനിർത്താൻ എൽഡിഎഫ് അഭിമാന പോരിനിറങ്ങുമ്പോള്‍, പഴയ തട്ടകം ഇക്കുറി ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

കോർപ്പറേഷൻ ഭരണത്തെ ബാധിക്കില്ലെങ്കിലും വെട്ടുകാട് നിലനിർത്താൻ സർവ തന്ത്രങ്ങളും പുറത്തെടുത്താണ് എൽഡിഎഫ് പ്രചാരണം കൊട്ടികലാശിച്ചത്. വഞ്ചിയൂർ ഏരിയ കമ്മിറ്റിയംഗവും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമായ ക്ലൈനസ് റൊസാരിയോ ആണ് വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി. 998 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ സാബു ജോസ് വിജയിച്ച വെട്ടുകാടിൽ ഇത്തവണ ലീഡുയർത്താം എന്ന് മുന്നണി കണക്ക് കൂട്ടുന്നു.

ALSO READ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് അപ്പുവിന്‍റെ ലോംഗ് പാസ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍ മുഖത്ത് ; റിസര്‍വ് ടീമില്‍ ഇടം

അതേസമയം തീരദേശ മേഖലയിൽ നഷ്‌ട പ്രതാപം ഇത്തവണ വീണ്ടെടുക്കാം എന്ന വിശ്വാത്തിലാണ് കോണ്‍ഗ്രസ്. ഡിസിസി അംഗം ബെർബി ഫെർണാണ്ടസാണ് മുന്നണി സ്ഥാനാർഥി. വെള്ളക്കെട്ട്, മോശം റോഡ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉയർത്തികാട്ടി നടത്തിയ പ്രചാരണം ഇക്കുറി അനുകൂലമാകുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.

ശക്തനായ സ്ഥാനാർഥി എംപോളിലാണ് എൻഡിഎയുടെ പ്രതീക്ഷകള്‍. നഗരസഭയിലെ ബിജെപി കൗൺസിലർമാരായിരുന്നു പോളിന്‍റെ പ്രചാരണത്തിന്‍റെ കുന്തമുന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.