ETV Bharat / state

'നികുതി വര്‍ധന പിന്‍വലിക്കാത്തത് മുഖ്യമന്ത്രിയുടെ ഈഗോ': വി ഡി സതീശന്‍

ബജറ്റിലെ നികുതി വിഷയത്തില്‍ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. ഇന്ധന സെസ് പിന്‍വലിക്കണം എന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

fuel cess hike  fuel cess hike in Kerala  fuel cess hike in Budget 2023  congress protest on fuel cess hike  VD Satheeshan on protest against fuel cess hike  VD Satheeshan  protest against fuel cess hike  വി ഡി സതീശന്‍  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  പ്രതിപക്ഷ നേതാവ്  ബജറ്റിലെ നികുതി നിഷേധങ്ങൾക്കെതിരായ പ്രതിഷേധം  യുഡിഎഫ്  സഭ ടിവി  ഇ പി ജയരാജന്‍
വി ഡി സതീശന്‍
author img

By

Published : Feb 9, 2023, 1:17 PM IST

വി ഡി സതീശന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: ബജറ്റിലെ നികുതി നിഷേധങ്ങൾക്കെതിരായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ സമരത്തെ പുച്ഛിച്ച് തള്ളുന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ധാർഷ്‌ട്യം അംഗീകരിക്കാൻ കഴിയില്ല. സാധാരണക്കാരായ ജനങ്ങളെ കാണാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഈഗോയും പിടിവാശിയുമാണ് നികുതി വർധനവ് പിൻവലിക്കാത്തത്. ഇതിനെ പൊതു ജനമധ്യത്തിൽ തുറന്നു കാട്ടുന്ന സമരം പ്രതിപക്ഷം സംഘടിപ്പിക്കും. ആർക്കും നികുതിവെട്ടിക്കാവുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. ഈ കെടുകാര്യസ്ഥ്യതയുടെ ഭാരം ജനങ്ങളിലേക്ക് തള്ളി വിടുകയാണ്.

എല്ലാ നികുതി നിർദേശങ്ങളും പിൻവലിക്കണമെന്ന് അഭിപ്രായമില്ല. ഇന്ധന സെസ് പിൻവലിക്കണമെന്നാണ് പ്രതിപക്ഷം പ്രധാനമായും ആവശ്യപ്പെടുന്നത്. കേന്ദ്രവും സംസ്ഥാനവും ഇന്ധന നികുതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുകയാണ്. അതിനാലാണ് പ്രതിപക്ഷം ഇത്തരമൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.

തുടർപ്രതിഷേധങ്ങൾ എങ്ങനെ വേണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും സതീശൻ പറഞ്ഞു. നിയമസഭയിലേക്ക് പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധ മാർച്ചിനെ കളിയാക്കിയ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനും സതീശൻ മറുപടി നൽകി. ഇ പി ജയരാജന്‍ ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായതായി സതീശൻ പരിഹസിച്ചു. കുറച്ചുനാളായി ഇ പിയെ കാണാനില്ലായിരുന്നു, സജീവമായി എന്നറിഞ്ഞതിൽ സന്തോഷമെന്നും സതീശൻ പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധങ്ങൾ സംപ്രേഷണം ചെയ്യാത്ത സഭ ടിവിയുടെ നടപടി അംഗീകരിക്കാൻ കഴിയില്ല. ഭരണപക്ഷത്തിന്‍റെ ചാനലായി സഭ ടിവി മാറുകയാണ്. ഇത്തരത്തിലാണ് പ്രവർത്തനം എങ്കിൽ സഭ ടിവിയുമായുള്ള സഹകരണം വേണമോ എന്ന് പ്രതിപക്ഷം ആലോചിക്കുമെന്നും സതീശൻ വ്യക്തമാക്കി. നിയമസഭ പിരിഞ്ഞ സാഹചര്യത്തിൽ സഭയ്‌ക്ക് മുന്നിൽ പ്രതിപക്ഷ എംഎൽഎമാർ നടത്തിയിരുന്ന സത്യഗ്രഹ സമരം പിൻവലിക്കുന്നതായും സതീശൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.