ETV Bharat / state

'മുഖ്യമന്ത്രിയുടേത് ധിക്കാരപരമായ നിലപാട്, സഭ ടിവിക്കെതിരെയും പോരാടും': വിഡി സതീശന്‍

പ്രതിപക്ഷത്തിൻ്റെ അവകാശങ്ങൾ കവരാന്‍ ഭരണപക്ഷത്തിന്‍റെ ശ്രമമെന്ന് വിഡി സതീശന്‍. പ്രതിപക്ഷം നടത്തിയത് ധീരമായ പോരാട്ടം. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം സഭ ടി വി പുറത്ത് വിട്ടില്ല. സഭ ടിവിക്കെതിരെയും പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ്.

VD Satheesan talk about assembly guillotine  മുഖ്യമന്ത്രിയുടേത് ധിക്കാരപരമായ നിലപാ  സഭ ടിവിക്കെതിരെയും പോരാടും  വി ഡി സതീശന്‍  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  നിയമ സഭ  നിയമസഭ വെട്ടിച്ചുരുക്കി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
വിഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
author img

By

Published : Mar 21, 2023, 12:11 PM IST

Updated : Mar 21, 2023, 1:35 PM IST

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭ സമ്മേളനം വെട്ടി ചുരുക്കേണ്ടി വന്നത് ചർച്ചയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ ധിക്കാര പൂർവ്വമായ നിലപാട് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷവുമായി ചർച്ചയ്ക്കില്ലെന്ന ധാർഷ്ട്യവും ധിക്കാരപരവുമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തിൻ്റെ അവകാശങ്ങൾ കവരാനാണ് ശ്രമം നടന്നത്. സർക്കാറിൻ്റെ കെടുകാര്യസ്ഥത പുറത്ത് വരുമെന്നത് കൊണ്ടാണ് അടിയന്തര പ്രമേയ നോട്ടിസ് അടക്കം പരിഗണിക്കാതിരുന്നത്. സർക്കാറിന് 25,000 കോടി നഷ്‌ടപ്പെട്ട ഐജിഎസ്‌ടി വിഷയം ചർച്ച ചെയ്യാൻ അനുവദിച്ചില്ല. കെഎസ്ആർടിസി, ബ്രഹ്മപുരം സ്ത്രീ സുരക്ഷ ഇതൊന്നും ചർച്ച ചെയ്യാൻ പാടില്ലെന്നാണ് സർക്കാർ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം നടത്തിയത് ധീരമായ പോരാട്ടം: സംസ്ഥാന സർക്കാറിൻ്റെ നിഷേധാത്മക നിലപാടിൽ അവകാശങ്ങൾ ബലികഴിക്കാതെയുള്ള പോരാട്ടമാണ് പ്രതിപക്ഷം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സഭയിൽ എന്ത് നടക്കുമെന്ന് താൻ തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ ധിക്കാരത്തിന് മുന്നിൽ കീഴടങ്ങില്ല. അതിനായുള്ള ധീരമായ പോരാട്ടമാണ് സഭയിൽ നടന്നത്. കേന്ദ്രത്തിലെ സംഘ് പരിവാർ സർക്കാറിൻ്റെ അതേ നിലപാടാണ് പിണറായി സർക്കാറും സ്വീകരിക്കുന്നത്. എംഎൽഎമാർക്കെതിരെ കള്ള കേസെടുക്കുകയാണ്. അവർ ജയിലിൽ പോകാൻ തയാറാണ്. അങ്ങനെ എംഎൽഎമാരെ ജയിലിലാക്കിയാൽ കേരളം വെറുതെയിരിക്കില്ല. നിയമസഭയ്ക്ക് പുറത്തും സർക്കാരിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇഎംഎസും വിഎസും നടുത്തളത്തിൽ സത്യഗ്രഹം നടത്തിയിട്ടുണ്ട്: സ്‌പീക്കറും മന്ത്രിമാരും നടുത്തളത്തിൽ സത്യഗ്രഹം ചെയ്‌ത പ്രതിപക്ഷ നേതാവിനെയും അംഗങ്ങളെയും നിരന്തരം അപമാനിച്ചതായി വി.ഡി സതീശൻ. എന്നാൽ സഭയിൽ ഇഎംഎസാണ് ആദ്യം സത്യഗ്രഹം നടത്തിയത്. വിഎസ് അച്യുതാനന്ദനും നടുത്തളത്തിൽ സത്യഗ്രഹം നടത്തിയിട്ടുണ്ട്. ഇതെല്ലാം ഓർമിച്ച് വേണം പ്രതിപക്ഷ നേതാവിനെ അടക്കമുള്ളവരെ അപമാനിച്ച് പ്രസ്‌താവനകള്‍ നടത്താനെന്നും സതീശൻ പറഞ്ഞു. സ്‌പീക്കറും മറ്റ് മന്ത്രിമാരും പരാമർശങ്ങൾ പിൻവലിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

സഭ ടിവിക്കെതിരെ പോരാട്ടം തുടരും: സ്‌പീക്കറുടെ റൂളിങ്ങിന് എതിരായാണ് സഭ ടിവി ഇന്നും പ്രവർത്തിച്ചതെന്ന് വി.ഡി സതീശൻ. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഇന്നും സഭ ടി വി പുറത്ത് വിട്ടില്ല. പ്രതിഷേധ ദൃശ്യങ്ങൾ സഭ കാണിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ വീഡിയോയെടുത്ത് പുറത്ത് വിടും. ഇത്തരത്തിൽ സഭ ടിവിക്കെതിരായ പോരാട്ടം നടത്തുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

ദോശ ചുടുന്ന പോലെ പൊതുജനാരോഗ്യ ബിൽ തിരക്കിട്ട് പാസാക്കേണ്ടേതില്ല: പൊതുജനാരോഗ്യ ബിൽ നിയമസഭയിൽ ഇന്ന് തിരക്കിട്ട് പാസാക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദോശ ചുടുന്ന പോലെ ബിൽ പാസാക്കുകയാണ് ചെയ്‌തിരിക്കുന്നത്. ആരോഗ്യ മേഖല ഉള്‍പ്പെടെ പല മേഖലകളെയും ഇത് ദോഷമായി ബാധിക്കും.

ഇക്കാര്യങ്ങളിൽ നിരവധി പരാതികൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഭേദഗതികളും നിർദേശിച്ചിരുന്നു. അവയൊന്നും പരിഗണിച്ചില്ല. നിയമ നിർമാണത്തിന് മറ്റൊരു സെക്ഷനിലേക്ക് മാറ്റി വയ്ക്കാമായിരുന്നു. എന്നാൽ തിരക്കിട്ട് ബഹളത്തിന് ഇടയിൽ പാസാക്കിയത് ശരിയായ നടപടിയല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.

also read: നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു; വെട്ടിച്ചുരുക്കിയത് 30 വരെ കൂടേണ്ടിയിരുന്ന സമ്മേളനം

Last Updated : Mar 21, 2023, 1:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.