ETV Bharat / state

യുവ സംവിധായിക നയന സൂര്യയുടെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന നയന സൂര്യയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യം പരിഗണിച്ചാണ് വി ഡി സതീശന്‍റെ കത്ത്

VD Satheesan  death of nayana surya  young director nayana surya death case  nayana surya case updation  kerala news  malayalam news  VD Satheesan demanded re investigation  re investigation in death of nayana surya  നയന സൂര്യയുടെ മരണം  നയന സൂര്യ  പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ്  നയന സൂര്യയുടെ മരണത്തിൽ പുനരന്വേഷണം  വി ഡി സതീശൻ  കേരള വാർത്തകൾ  മലയാളം വാർത്തകൾ
യുവ സംവിധായിക നയന സൂര്യയുടെ മരണം
author img

By

Published : Jan 4, 2023, 4:28 PM IST

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതി ഗൗരവമായി പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. നയനയുടെ മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകൾ. അടിവയറ്റില്‍ ക്ഷതമേറ്റിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വയം പീഡിപ്പിച്ചും ശ്വാസം മുട്ടിച്ചും ആനന്ദം കണ്ടെത്തുകയും അതിലൂടെ മരണം സംഭവിക്കുകയും ചെയ്യുന്ന അസ്‌ഫിക്‌സിയോഫീലിയയാണ് മരണകാരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ബന്ധുക്കളും സുഹൃത്തുക്കളും ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ സംശയം പ്രകടിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ നയന സൂര്യയുടെ മരണം സംബന്ധിച്ച് പുനരന്വേഷണത്തിന് ഉത്തരവിടണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

ALSO READ: നയന സൂര്യയുടെ മരണം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

കേസിൽ മ്യൂസിയം പൊലീസിൻ്റെ ഭാഗത്ത് വീഴ്‌ചയുണ്ടായതായി വിലയിരുത്തലുണ്ട്. അതിനാൽ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കുന്നതിനുള്ള സാധ്യതകൾ പൊലീസ് പരിശോധിക്കുകയാണ്. 2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കള്‍ നയനയെ താമസ സ്ഥലത്ത് - അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.