ETV Bharat / state

'സാധാരണക്കാരുടെ നെഞ്ചില്‍ ചിവിട്ടി, സര്‍ക്കാറിന്‍റെ ആഢംബര യാത്ര'; നവകേരള സദസ്സിനെതിരെ വിഡി സതീശന്‍റെ രൂക്ഷ വിമര്‍ശനം - പിആര്‍എസ് വായ്‌പ

Kerala Govt's Navakerala: സംസ്ഥാന സര്‍ക്കാറിന്‍റെ നവകേരള സദസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനകീയ പ്രശ്‌നങ്ങള്‍ എന്ന് പരിഹരിക്കുമെന്ന് വ്യക്തമാക്കിയിട്ട് മുന്നോട്ട് പോകണം. ജനസമ്പര്‍ക്ക യാത്രയെ ആക്ഷേപിച്ചവര്‍ ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയണം.കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്ന് പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശന്‍.

VD Satheesan Criticized Navakerala Sadas  VD Satheesan About CM And Ministers In Kerala  നവകേരള സദസ്  Navakerala Sadas  Navakerala Sadas kasaragod  ആഢംബര യാത്ര  വിഡി സതീശന്‍  പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  പിആര്‍എസ് വായ്‌പ  സര്‍ക്കാറിന്‍റെ ആഢംബര യാത്ര
VD Satheesan About CM And Ministers In Kerala
author img

By ETV Bharat Kerala Team

Published : Nov 18, 2023, 6:18 PM IST

തിരുവനന്തപുരം: ഭയാനക സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന ജീവല്‍ പ്രശ്‌നങ്ങളും പരിഹരിക്കാത്ത സര്‍ക്കാര്‍, നവകേരള സദസില്‍ എന്ത് ജനകീയ പ്രശ്‌നങ്ങളാണ് പരിഗണിക്കുകയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.സാധാരണക്കാരന്‍റെ നെഞ്ചില്‍ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഢംബര യാത്ര.

ആഢംബര ബസിലെ കറങ്ങുന്ന കസേരയില്‍ രാജാവിനെ പോലെ ഇരിക്കുന്ന മുഖ്യമന്ത്രിയെ സാധാരണക്കാര്‍ തൊഴുത് വണങ്ങി നില്‍ക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു. ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രശ്‌നങ്ങള്‍ക്ക് അപ്പപ്പോള്‍ പരിഹാരം കണ്ടിരുന്ന ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുമായാണ് കറങ്ങുന്ന കസേരയില്‍ ഇരിക്കുന്ന പിണറായി വിജയനെയും പരിവാരങ്ങളെയും ജനം താരതമ്യപ്പെടുത്തുന്നതും വിലയിരുത്തുന്നതും.

52 ലക്ഷം പേര്‍ക്ക് നാല് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയാണ്. നിരാലംബരായ അവര്‍ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ കഷ്‌ടപ്പെടുകയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ എന്ന് പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ചോദിച്ചു. കര്‍ഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. പിആര്‍എസ് വായ്‌പ നെല്‍ കര്‍ഷകന് തീരാ ബാധ്യതയായിരിക്കുന്നു. നാളികേര കര്‍ഷകര്‍ അവഗണന നേരിടുകയാണ്. റബ്ബര്‍ കര്‍ഷന്‍റെ 250 രൂപ താങ്ങുവില എവിടെയെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്ന് പരിഹരിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാനായി 9 ലക്ഷം പേര്‍ കാത്തിരിക്കുകയാണ്. വീട് ലഭിക്കുമെന്ന ഉറപ്പില്‍ നിരവധി പേരാണ് കുടിലുകള്‍ പൊളിച്ചു മാറ്റി മാസങ്ങളായി പെരുവഴിയിലായത്. ശൗചാലയം പോലും ഇല്ലാത്ത നിരവധി പേരുടെ ദുരവസ്ഥ നമ്മള്‍ കണ്ടതാണ്. ഇവര്‍ക്ക് ആര് ആശ്വാസം നല്‍കും?

വില കയറ്റത്തില്‍ ആശ്വാസമാകേണ്ട സപ്ലൈകോ വെന്‍റിലേറ്ററിലാണ്. മാവേലി സ്റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങള്‍ എന്ന് എത്തിക്കും? പാവപ്പെട്ട നിരവധി രോഗികളാണ് കാര്യണ്യ പദ്ധതിയുടെ കാരുണ്യം കാത്ത് നില്‍ക്കുന്നത്. ഇവരെ ആര് സഹായിക്കും? മുഖ്യമന്ത്രിയും സംഘവും ഒന്നര കോടിയുടെ ആഢംബര ബസില്‍ സഞ്ചരിക്കുമ്പോള്‍ പാവപ്പെട്ട കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍റെ പെന്‍ഷനും ശമ്പളവും ആര് നല്‍കും.

ജനസമ്പര്‍ക്ക പരിപാടി വില്ലേജ് ഓഫിസറുടെ പണിയെന്ന് ആക്ഷേപിച്ച പിണറായി വിജയനും സിപിഎമ്മും ഉമ്മന്‍ ചാണ്ടിയെന്ന മനുഷ്യ സ്നേഹിയോട് പരസ്യമായി മാപ്പ് പറയണം. ധൂര്‍ത്തിന്‍റെയും അഴിമതിയുടെയും പാപഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഈ ആഢംബര യാത്രയെ കേരളീയര്‍ അവജ്ഞയോടെ കാണുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

also read: നവകേരള സദസ്; 'ആഢംബര ബസില്‍' മുഖ്യമന്ത്രിയും മന്ത്രിമാരും; ഇത് ജനമധ്യത്തിലേക്കുള്ള പ്രയാണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.