തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പിൻവലിച്ചുവെന്ന് പറയാനുള്ള ജാള്യത കൊണ്ടാണ് സർക്കാർ ഘട്ടം ഘട്ടമായി പിൻവലിക്കൽ നടപടികൾ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്ന് സർക്കാരിന് തന്നെ ബോധ്യമായിട്ടുണ്ട്. ഒറ്റയടിക്ക് പദ്ധതി പിൻവലിച്ചു എന്ന് പറയാൻ സർക്കാരിന് ജാള്യതയുണ്ട്.
കഴിഞ്ഞയാഴ്ച വരെ പറഞ്ഞിരുന്നത് ഒരു കാരണവശാലും പിൻവലിക്കില്ല എന്നായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ മാറ്റം വരുത്തി. ഉദ്യോഗസ്ഥരെ അടക്കം പിൻവലിക്കാൻ ഉത്തരവിറങ്ങി. സർക്കാരിന്‍റെ പോക്ക് എങ്ങോട്ടാണെന്ന് ഇത് വ്യക്തമാക്കുകയാണ്.
പദ്ധതി പിൻവലിച്ചുവെങ്കില്‍ അത് നല്ലത്. അല്ലെങ്കിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരും. ഒരു കാരണവശാലും സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also read: 'സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല'; പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെ റെയിൽ