തിരുവനന്തപുരം : പോത്തൻകോട് സുധീഷ് വധത്തിലെ മുഖ്യ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാൻ പുറപ്പെട്ട പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി ഒരു മരണം. പൊലീസ് സംഘത്തിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര സ്വദേശി ബാലു (27) ആണ് മരിച്ചത്. വർക്കലയിൽ നിന്ന് പണയിൽ കടവിലേക്ക് പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.
വർക്കല സിഐ പ്രശാന്ത്, പോലീസുകാരായ പ്രശാന്ത്, എസ്എപി ക്യാമ്പിലെ ബാലു, വള്ളക്കാരൻ വസന്തൻ എന്നിവരാണ് തോണിയിലുണ്ടായിരുന്നത്. വള്ളത്തിൽ ഉണ്ടായിരുന്ന മറ്റ് പൊലീസുകാരെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി.
ALSO READ ശാക്തീകരണത്തില്‍ മാത്രമല്ല, ജനസംഖ്യാനുപാതത്തിലും മുന്നില്‍ സ്ത്രീകള്‍! പുതിയ കണക്ക് പുറത്ത്
വള്ളത്തിൽ തൂങ്ങി കിടക്കുന്ന നിലയില്‍ പോലീസ് ഉദ്യോഗസ്ഥരെ സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടർന്ന് ഇവർ കൂടുതൽ നാട്ടുകാരെ വിവരമറിയിച്ചതോടെ ഓടിയെത്തിയവർ രണ്ട് പൊലീസുകാരെ രക്ഷപ്പെടുത്തി. കാണാതായ ബാലുവിനെ ഫയർഫോഴ്‌സാണ് കരക്കെത്തിച്ചത്. എന്നാൽ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ല; തരൂരിനെതിരെ കെ സുധാകരൻ