ETV Bharat / state

ജോലിയ്‌ക്കിടെ ഡോക്‌ടർ കൊല്ലപ്പെട്ട സംഭവം; അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി - വന്ദന കൊലപാതകം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്‌ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്‌ടർമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

vandana murder cm convenes a higher level meeting  vandana murder  cm convenes a higher level meeting  vandana murder doctor strike  doctor strike  ജോലിയ്‌ക്കിടെ ഡോക്‌ടർ കൊല്ലപ്പെട്ട സംഭവം  അടിയന്തര ഉന്നത തല യോഗം വിളിച്ച് മുഖ്യമന്ത്രി  ഡോക്‌ടർ കൊല്ലപ്പെട്ടു അടിയന്തര ഉന്നത തല യോഗം  കൊട്ടാരക്കര താലൂക്ക് ആശുപത്രി  ഡോക്‌ടര്‍ കുത്തേറ്റ് മരിച്ചു  ഡോക്‌ടർ വന്ദന കൊലപാതകം  വന്ദന കൊലപാതകം  രോഗിയുടെ കുത്തേറ്റ് മരിച്ചു
മുഖ്യമന്ത്രി
author img

By

Published : May 11, 2023, 12:38 PM IST

Updated : May 11, 2023, 1:36 PM IST

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്‌ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്‌ടരുടെ സംഘടനകൾ സമരം ശക്തമായ സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. വൈകിട്ട് 3.30 മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക. ഡോകടര്‍മാരുടെ പണിമുടക്ക് ഇന്നും തുടര്‍ന്നതോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെട്ടു.

അത്യാഹിത വിഭാഗത്തിലും ലേബര്‍ റൂമിലും മാത്രമാണ് ഡോക്‌ടര്‍മാര്‍ സേവനം നടത്തുന്നത്. ഇതോടെ ആശുപത്രികളിലെ മറ്റ് സേവനങ്ങളെല്ലാം തടസപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്നിവയാണ് പണി മുടക്ക് നടത്തി വിവിധ കേന്ദ്രങ്ങളില്‍ സമരം തുടരുന്നത്.

ഇവര്‍ക്കൊപ്പം സ്വകാര്യ മെഡിക്കല്‍ കോളജുകളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്‌ടര്‍മാരും ചേര്‍ന്നതോടെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി മേഖല പൂര്‍ണമായും സ്‌തംഭിച്ചു. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ.വി പി ജോയ്, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍, സംസ്ഥാന പൊലീസ് മേധാവി, എഡിജിപിമാര്‍, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്‍മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക എന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി : ഡോക്‌ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഡോക്‌ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also read : 'ശക്തമായ നടപടി സ്വീകരിക്കും'; വന്ദനദാസിന്‍റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി, ഗവർണറും മന്ത്രിമാരും കിംസിൽ

ഡോക്‌ടർ വന്ദന ദാസിന്‍റെ വിയോഗത്തിൽ സ്‌പീക്കർ എ എൻ ഷംസീറും അനുശോചനം അറിയിച്ചു. വന്ദന ദാസിന്‍റെ കുടുംബത്തെ കിംസ് ആശുപത്രിയിലെത്തി അദ്ദേഹം സന്ദർശിച്ചു. ഭാവിയിൽ കേരളത്തിൽ ഇത്തരം അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും സ്‌പീക്കർ ഓർമപ്പെടുത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആരോഗ്യമന്ത്രി വീണ ജോർജ്, മന്ത്രി വി എൻ വാസവൻ, ഐഎംഎ ഭാരവാഹികൾ എന്നിവരും കിംസ് ആശുപത്രിയിൽ എത്തി.

പൊലീസ് പിടികൂടിയ സന്ദീപ് എന്ന പ്രതിയെ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇയാളെ കൈവിലങ്ങ് വച്ചിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വൈദ്യ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഡോക്‌ടർ വന്ദനയെ ഇയാൾ കത്രിക ഉപയോഗിച്ച് നിരവധി തവണ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു.

Also read: സന്ദീപ് ലഹരിക്ക് അടിമ, സ്ഥിരം പ്രശ്‌നക്കാരൻ; ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്

Last Updated : May 11, 2023, 1:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.