തിരുവനന്തപുരം: ബൈക്കും വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ നെല്ലിമൂട് സ്വദേശി ജഗദീഷ്‌കുമാർ(35) , കുറക്കട സ്വദേശി സുജിത്ത്(37) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ തോന്നയ്ക്കലിനു സമീപം പതിനാറാംകല്ലിൽ ബുധൻ രാത്രി 10.30നാണ് അപകടം. ആറ്റിങ്ങൽ ഭാഗത്തു നിന്നും മംഗലപുരത്തേക്കു വരുകയായിരുന്ന വാൻ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിരെ വന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് വാനിന്റെ വശത്തു തട്ടുകയായിരുന്നു. വാനിന്‍റെ അടിയിൽപ്പെട്ട സുജിത്ത് സംഭവസ്ഥലത്തു തന്നെ മരിച്ചു. ദൂരേക്ക് തെറിച്ചുവീണ ജഗദീഷ് കുമാറിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐടി മേഖലയിലാണ് ജഗദീഷിന് ജോലി. ഭാര്യ തൃഷ്‌ണ.മകൾ മീനാക്ഷി.
വാനും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു യുവാക്കൾ മരിച്ചു - accident
ദേശീയപാതയിൽ തോന്നയ്ക്കലിനു സമീപം പതിനാറാംകല്ലിൽ ബുധൻ രാത്രി 10.30നാണ് അപകടം
തിരുവനന്തപുരം: ബൈക്കും വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ നെല്ലിമൂട് സ്വദേശി ജഗദീഷ്‌കുമാർ(35) , കുറക്കട സ്വദേശി സുജിത്ത്(37) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ തോന്നയ്ക്കലിനു സമീപം പതിനാറാംകല്ലിൽ ബുധൻ രാത്രി 10.30നാണ് അപകടം. ആറ്റിങ്ങൽ ഭാഗത്തു നിന്നും മംഗലപുരത്തേക്കു വരുകയായിരുന്ന വാൻ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിരെ വന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് വാനിന്റെ വശത്തു തട്ടുകയായിരുന്നു. വാനിന്‍റെ അടിയിൽപ്പെട്ട സുജിത്ത് സംഭവസ്ഥലത്തു തന്നെ മരിച്ചു. ദൂരേക്ക് തെറിച്ചുവീണ ജഗദീഷ് കുമാറിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐടി മേഖലയിലാണ് ജഗദീഷിന് ജോലി. ഭാര്യ തൃഷ്‌ണ.മകൾ മീനാക്ഷി.
പോത്തൻകോട് : ദേശീയപാതയിൽ തോന്നയ്ക്കലിനു സമീപം 16-ാംകല്ലിൽ ബൈക്കും സെയിൽസ് വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ മുരുക്കുംപുഴ നെല്ലിമൂട് സൂര്യ ഭവനിൽ പരേതനായ സോമസുന്ദരത്തിന്റയും ശാന്തകുമാരിയുടെയും മകൻ ജഗദീഷ്‌കുമാർ(35), കുറക്കട അംബേദ്ക്കർ ഗ്രാമം സുജിത്ത് ഭവനിൽ പരേതനായ ഗോപാലന്റെയും സരളയുടെയും മകൻ സുജിത്ത്(37) എന്നിവരാണ് മരിച്ചത്. ബുധൻ രാത്രി 10.30 തോടെയായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തു നിന്നും മംഗലപുരത്തേക്കു വരുകയായിരുന്ന വാൻ മറ്റൊരു വാഹനത്തെ മറികടക്കുകയായിരുന്നു. അപ്രതീക്ഷിതമായി വാൻ വരുന്നതു കണ്ട് എതിർദിശയിൽ നിന്നും വന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് വാനിന്റെ വശത്തു തട്ടുകയായിരുന്നു. സുജിത്ത് വാനിന്റെ അടിയിൽപ്പെടുകയും പൂറകിലത്തെ ടയർ കയറിയിറങ്ങി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ദൂരേക്ക് തെറിച്ചുവീണ ജഗദീഷ് കുമാറിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജഗദീഷ് കുമാറിന്റെ ജീവനും രക്ഷിക്കാനായില്ല. ഐടി മേഖലയുമായി ബന്ധപ്പെട്ടാണ് ജഗദീഷ് കുമാറിനു ജോലി. ഭാര്യ തൃഷ്ണ ടെക്നോപാർക്കിൽ ഉദ്യോഗസ്ഥയാണ്. മകൾ മീനാക്ഷി . സഹോദരി സൂര്യയുടെ ഭര്ത്താവ് വിദേശത്തു നിന്നും ഇന്ന് എത്തിയ ശേഷം രാവിലെ 10ന് വീട്ടുവളപ്പിൽ ജഗദീഷ് കുമാറിന്റെ സംസ്കാരം നടക്കും. സഹോദരൻ രാജേഷ്. ആറ്റിങ്ങൽ കൊടുമണിൽ ജനസേവന കേന്ദ്രം നടത്തുകയാണ് സുജിത്ത്. സഹോദരി സ്മിത.Body:....Conclusion: