ETV Bharat / state

വക്കം പുരുഷോത്തമന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി; ആദരമര്‍പ്പിക്കാന്‍ നേതാക്കളുടെ നീണ്ടനിര - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത

തിരുവനന്തപുരം കുമാരപുരത്തെ പൊതുജനം റോഡിലെ വസതിയിലെത്തിയാണ് വക്കം പുരുഷോത്തമന് മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ആദരാഞ്‌ജലി അര്‍പ്പിച്ചത്

vakkom purushothaman death  vakkom purushothaman  vakkom purushothaman death pinarayi vijayan
ആദരമര്‍പ്പിക്കാന്‍ നേതാക്കളുടെ നീണ്ടനിര
author img

By

Published : Jul 31, 2023, 9:09 PM IST

വക്കം പുരുഷോത്തമന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിർന്ന നേതാവും മുൻ സ്‌പീക്കറുമായിരുന്ന വക്കം പുരുഷോത്തമന് ആദരാഞ്ജലി അർപ്പിച്ച് നേതാക്കൾ. കുമാരപുരത്തെ പൊതുജനം റോഡിലെ അദ്ദേഹത്തിന്‍റെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

വൈകിട്ട് 5.30നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വക്കത്തിന്‍റെ വസതിയിലെത്തിയത്. ഭൗതിക ശരീരത്തില്‍ തൊഴുതുകൊണ്ട് ആദരം അർപ്പിച്ച ശേഷം ബന്ധുക്കളെ കണ്ടുമടങ്ങി. മന്ത്രി വി ശിവൻകുട്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, വിഎസ് ശിവകുമാർ, പാലോട് രവി തുടങ്ങിയവരും അദ്ദേഹത്തിന് ആദരമർപ്പിക്കാനെത്തി.

ALSO READ | Vakkom Purushothaman| രണ്ടു നിയമസഭ മന്ദിരങ്ങളിലും സഭാ നാഥന്‍, കൈവച്ച മേഖലകളിലെല്ലാം കയ്യടക്കം; വക്കം വിടവാങ്ങുന്നത് ചരിത്രം സൃഷ്‌ടിച്ച്

രോഗാതുരനായി ദീർഘനാളായി ചികിത്സയിലായിരുന്ന വക്കം പുരുഷോത്തമൻ. ഇന്ന് ഉച്ചയോടെ വീട്ടിലായിരുന്നു അന്ത്യം. 95 വയസായിരുന്നു. മരണത്തെ തുടർന്ന് കെപിസിസി മൂന്ന് ദിവസത്തെ ദുഃഖാചാരണം നടത്തും. കിംസ് ആശുപത്രിയിൽ നിന്നും വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം വസതിയിൽ എത്തിച്ചത്. ഇന്ന് രാത്രി മൃതദേഹം വസതിയിലായിരിക്കും. നാളെ രാവിലെ ഒന്‍പത് മണിക്ക് ഡിസിസിയിലും 11 മണിക്ക് കെപിസിസിയിലും പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് ഉച്ചക്ക് ശേഷം ദീർഘനാൾ അദ്ദേഹം പ്രതിനിധീകരിച്ച ആറ്റിങ്ങലിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

ആറ്റിങ്ങൽ ടൗൺ ഹാളിൽ പൊതുദർശനത്തിനുവച്ച ശേഷം വൈകുന്നേരത്തോടെ വക്കത്തേക്ക് കൊണ്ടുപോകും. തുടർന്ന് ബുധനാഴ്‌ച 12 മണിയോടെ സംസ്‌കരിക്കും. കെപിസിസിയുടെ ദുഃഖാചരണത്തിന്‍റെ ഭാഗമായി എഐസിസി നാളെ നടത്താനിരുന്ന യോഗം മാറ്റി. കോൺഗ്രസ്‌ നേതാക്കൾ ഇന്ന് വൈകിട്ടത്തെ വിമാനത്തിൽ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് എത്തും.

അനുശോചിച്ച് കടന്നപ്പള്ളി രാമചന്ദ്രൻ: സമർപ്പണബോധത്തോടെയുള്ള ജീവിതമായിരുന്നു വക്കം പുരുഷോത്തമന്‍റേതെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയപരമായി രണ്ട് ചേരിയിൽ ആയിരുന്നുവെങ്കിലും ഒരുതരത്തിലുള്ള വൈരാഗ്യ ബുദ്ധിയോടെയും അദ്ദേഹം പെരുമാറിയില്ല. എല്ലാത്തരത്തിലും വ്യത്യസ്‌തത പുലർത്തിയിരുന്ന മനുഷ്യനായിരുന്നു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നിട്ടുനിന്നു. ഓർക്കാനും ഓമനിക്കാനും കഴിയുന്ന നിരവധി സാഹചര്യങ്ങൾ അദ്ദേഹവുമായി തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അതീവ ദുഃഖമുണ്ടെന്നും കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വിടവാങ്ങിയത് 95-ാം വയസില്‍: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തും. 1928ൽ തിരുവനന്തപുരത്തെ ചിറയിൻകീഴിലെ ഗ്രാമമായ വക്കത്തായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ആറ്റിങ്ങലിനെ പ്രതിനിധീകരിച്ച് 1970ൽ നിയമസഭയിലെത്തിയ വക്കം പുരുഷോത്തമൻ 1982ൽ കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്‌പീക്കറുമായി. 1984 ൽ ആലപ്പുഴയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1989ലും ആലപ്പുഴയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലേക്കെത്തിയിരുന്നു.

READ MORE | Vakkom Purushothaman| കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു; വിടവാങ്ങിയത് ലോക്‌സഭയിലും നിയമസഭയിലും ഒരുപോലെ തിളങ്ങിയ നേതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.