തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വാക്‌സിന്‍ വിതരണം വീണ്ടും സജീവമാകും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 3.5 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി സംസ്ഥാനത്ത് എത്തി. ഇതോടെ വാക്‌സിന്‍ ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായി. വാക്‌സിന്‍ ദൗര്‍ലഭ്യം മൂലം രണ്ട് ദിവസമായി വാക്‌സിന്‍ വിതരണം മന്ദഗതിയിലായിരുന്നു.
Also Read: കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം
45 വയസിനു മുകളിലുള്ളവര്‍ക്കാണ് കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ച വാക്‌സിന്‍ വിതരണം ചെയ്യുക. കൊവിഷീല്‍ഡ് വാക്‌സിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം ഡോസ് എടക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. ഇന്ന് തിരുവനന്തപുരത്ത് 98 കേന്ദ്രങ്ങളിലാണ് 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. 18 മുതൽ 44 വയസുവരെ പ്രയപരിധിയുള്ളവര്‍ക്ക് 16 കേന്ദ്രങ്ങളിലും വാക്‌സിൻ നല്‍കുന്നുണ്ട്. ഇതില്‍ 12 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും 4 കേന്ദ്രങ്ങളില്‍ കൊവാക്‌സിനുമാണ് വിതരണം ചെയ്യുക.
Also Read: ബ്ലാക്ക് ഫംഗസ് ഒരു സാംക്രമിക അണുബാധയല്ല: എയിംസ് ഡയറക്‌ടർ
മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. നാളെ മുതല്‍ മറ്റ് ജില്ലകളിലും വാക്‌സിന്‍ വിതരണം വേഗത്തിലാക്കും. കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വാക്‌സിന്‍ ഇന്ന് എല്ലാ ജില്ലകളിലും എത്തിക്കും.