തിരുവനന്തപുരം : Vaccine for Children |15 നും 18നും ഇടയ്ക്കുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. ബുധനാഴ്ചയൊഴികെ 6 ദിവസവും കുത്തിവയ്‌പ്പ് ഉണ്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി ഞായര്‍ ദിവസങ്ങളിലാണ് വാക്‌സിനേഷന്‍. ജനറല്‍ ആശുപത്രികള്‍, ജില്ല ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ബുധന്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കുത്തിവയ്‌പ്പുണ്ടാകും.
Also Read: Florona | ഒമിക്രോണിന് പിന്നാലെ ഫ്ലൊറോണ, സ്ഥിരീകരിച്ച് ഇസ്രയേൽ ; രോഗബാധ ഗർഭിണിയിൽ
തിങ്കളാഴ്ച മുതല്‍ ജനുവരി 10വരെ ഇത്തരത്തിലാകും വാക്‌സിനേഷന്‍ വിതരണം. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും. കൊവിന്‍ പോര്‍ട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷന് പുറമേ സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടാകും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാത്ത കുട്ടികളെ വിദ്യാഭ്യാസ വകുപ്പ് സഹായിക്കും. കുട്ടികള്‍ക്ക് കൊവാക്‌സിനാണ് നല്‍കുക. വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.