തിരുവനന്തപുരം: CBSE Question Paper: സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തയച്ചു. ഡിസ്‌ക്രിപ്റ്റീവ് ടൈപ് പരീക്ഷയാണ് സിബിഎസ്ഇ മുന്‍കാലങ്ങളില്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതുകൊണ്ട് ഒറ്റ തെറ്റ് കൊണ്ട് മുഴുവന്‍ മാര്‍ക്കും നഷ്‌ടമാകുന്ന സാഹചര്യം ആണ്. മാത്രമല്ല ഉത്തരമായി സജസ്‌റ്റ് ചെയ്‌തതില്‍ പലതും ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് പരാതിയുണ്ട്. കേരളം ഉള്‍പ്പെടുന്ന സോണില്‍ ഏറെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ചോദ്യപ്പേപ്പറില്‍ ഉണ്ടായിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പരാതി പറയുന്നു.
കൊവിഡ് കാലമായതിനാല്‍ വേണ്ടത്ര പഠിക്കാനുള്ള സാഹചര്യം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടുന്ന സോണിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക മാനിച്ച് മൂല്യ നിര്‍ണയ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം എന്നും കത്തില്‍ ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
ALSO READ: മാല പൊട്ടിക്കാൻ ശ്രമം: തടഞ്ഞ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ചു, സിസിടിവി ദൃശ്യങ്ങള്‍