തിരുവനന്തപുരം: സ്‌കൂളുകളില്‍ ജെന്‍ഡർ ന്യൂട്രാലിറ്റി അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശവന്‍കുട്ടി. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
കുട്ടികള്‍ ഒരുമിച്ച് ഇരിക്കാന്‍ പാടില്ല എന്നൊരു പ്രസ്‌താവന നടത്തിയപ്പോഴാണ് കുട്ടികള്‍ ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നം എന്ന് പ്രതികരിച്ചത്. സ്‌കൂളുകളിലെ യൂണിഫോമിന്‍റെ കാര്യത്തിലും സ്‌കൂളുകൾ മിക്‌സ്‌ഡ് ആക്കുന്നതിലും സര്‍ക്കാര്‍ നിലപാടെടുത്തിട്ടുണ്ട്. പിടിഎകളാണ് യൂണിഫോമിന്‍റെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അതനുസരിച്ച് കാര്യങ്ങള്‍ നടക്കും.
സ്‌കൂളുകൾ മിക്‌സഡ് ആക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. സ്‌കൂളുകള്‍ മിക്‌സഡ് ആക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് പിടിഎകളും തദ്ദേശ സ്ഥാപനങ്ങളുമാണെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പറഞ്ഞ നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. അതില്‍ വ്യക്തത വരുത്തുകയാണ് ഇപ്പോള്‍ ചെയ്‌തതെന്നും മന്ത്രി പറഞ്ഞു.
Also read: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്‌നമെന്ന് വി ശിവന്‍കുട്ടി