ETV Bharat / state

സിൽവർ ലൈൻ കേരളത്തിന് ദോഷം, പദ്ധതിയെ എതിർക്കുമെന്ന് വി മുരളീധരൻ - എ വിജയരാഘവൻ

കുന്നിടിച്ചും വയൽ നികത്തിയുമല്ല കേരളത്തിൽ വികസനം നടത്തേണ്ടതെന്നും പദ്ധതിയെക്കുറിച്ച് പഠനം നടത്തണമെന്നും മുരളീധരൻ പറഞ്ഞു

V Muraleedharan  SILVER LINE PROJECT  വി മുരളീധരൻ  സിൽവർ ലൈൻ പദ്ധതി  വിമാനത്താവളം  അനുപമയ്ക്ക് നീതി  എ വിജയരാഘവൻ  സിപിഎം
സിൽവർ ലൈൻ കേരളത്തിന് ദോഷം, പദ്ധതിയെ എതിർക്കുമെന്ന് വി മുരളീധരൻ
author img

By

Published : Oct 23, 2021, 3:14 PM IST

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ എതിർക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പദ്ധതി കേരളത്തിന് ദോഷമാണെന്നും ഇങ്ങനെ ഒരു പദ്ധതിയോട് വിദഗ്‌ധർക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ലൈൻ മെച്ചപ്പെടുത്തിയും ക്രമീകരണങ്ങൾ വരുത്തിയും അതിവേഗ റെയിൽ സാധ്യമാകുമെന്നാണ് റെയിൽവേ ബോർഡ് പറയുന്നതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

സിൽവർലൈനുമായി ബന്ധപ്പെട്ട സർക്കാർ നടപടിയിൽ ദുരൂഹതയുണ്ട്. കേരളത്തിൻ്റെ സാഹചര്യം കണക്കിലെടുത്ത് പരിസ്ഥിതി, സാമൂഹിക ആഘാത പഠനം നടത്തണം. കുന്നിടിച്ചും വയൽ നികത്തിയുമല്ല കേരളത്തിൽ വികസനം നടത്തേണ്ടത്.

പദ്ധതി നടപ്പായാൽ വിമാനത്താവളങ്ങളുടെ വരുമാനം കുറയും എന്നതുകൊണ്ടല്ല കെ റെയിലിനെ എതിർക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി വി മുരളീധരൻ പറഞ്ഞു. 34000 കോടി എങ്ങനെ തിരിച്ചടയ്ക്കുമെന്ന് സർക്കാർ പറയണം. കൂടാതെ സംസ്ഥാനത്തെ വിമാനത്താവളങ്ങൾ എന്തുകൊണ്ട് വികസിപ്പിക്കുന്നില്ലെന്നും വി മുരളീധരൻ ചോദിച്ചു.

ALSO READ : കെ റെയിൽ : സർക്കാർ മുന്നോട്ടുതന്നെയെന്ന് മന്ത്രി വി അബ്‌ദുറഹിമാൻ

അതേസമയം കുഞ്ഞിനെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന അനുപമയ്ക്ക് നീതി ലഭിക്കണമെന്ന് മുരളീധരൻ പറഞ്ഞു. വിഷയം പാർട്ടി പരിധിയിൽ വരില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ്റെ വാദം അദ്ദേഹം തള്ളി. പാർട്ടി കുടുംബങ്ങളാണ് ഈ വിഷയത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. പാർട്ടിയുടെ പരിധിയിൽ വരുന്ന വിഷയങ്ങൾ ഏതൊക്കെയെന്ന് സിപിഎം പറയട്ടെ എന്നും വി മുരളീധരൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.