ETV Bharat / state

V Muraleedharan Criticizing CPM On Karuvannur Bank Scam എ സി മൊയ്‌തീനെ പിന്തുണക്കുന്ന സിപിഎം നിലപാട് ജനങ്ങളെ കബളിപ്പിക്കാനെന്ന് വി മുരളീധരന്‍ - തിരുവനന്തപുരം

V Muraleedharan On Monthly Quota Issue : ടാക്‌സ് അടച്ചോ എന്നതല്ല മാസപ്പടി വിഷയത്തിൽ പ്രധാന കാര്യം മാസപ്പടി വാങ്ങിയോ ഇല്ലയോ എന്നതാണെന്ന് മുരളീധരന്‍ പറഞ്ഞു

v muraleedharan  cpim  karuvannur bank scam  v muraleedharan criticizing cpim  Monthly Quota Issue  Coporate Scam  കരുവന്നൂർ തട്ടിപ്പ്  വി മുരളീധരന്‍  സിപിഎം  ടാക്‌സ്  മാസപ്പടി വിഷയത്തിൽ  സഹകരണ തട്ടിപ്പാണ്  കേന്ദ്രം നികുതി  തിരുവനന്തപുരം
V Muraleedharan On karuvannur Bank Scam
author img

By ETV Bharat Kerala Team

Published : Aug 26, 2023, 5:24 PM IST

Updated : Aug 26, 2023, 5:33 PM IST

വി മുരളീധരന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം: കരുവന്നൂർ തട്ടിപ്പിൽ(Karuvannur Bank Scam) എ സി മൊയ്‌തീനെ(A C Moideen) പിന്തുണക്കുന്ന സിപിഎം(CPM) നിലപാട് ജനങ്ങളെ കബളിപ്പിക്കാനെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ(V Muraleedharan). കേരളത്തിലെ ഏറ്റവും വലിയ സഹകരണ തട്ടിപ്പാണ്(Coporate Scam) നടന്നത്. കേരളത്തിൽ പാവപ്പെട്ടവരുടെ ആശ്രയമാണ് സഹകരണ മേഖലയെന്നും വി മുരളീധരന്‍ പറഞ്ഞു.

സഹകരണ മേഖലയെ കൊള്ളയടിക്കുന്ന നിലപാടാണ് സർക്കാരിന്. തട്ടിപ്പുകളിൽ ഉൾപ്പെട്ടതിന് ശേഷം ഇരവാദമായി രംഗത്തിറങ്ങി ഇഡി ആക്രമിക്കുന്നു എന്ന് സിപിഎം പറയുന്നു. ഇരവാദം കൊണ്ട് അധികനാൾ ജനങ്ങളെ കബളിപ്പിക്കാൻ കഴിയുന്നില്ല.

തൊഴിലാളി നേതാവ് ബിനാമി പേരിൽ എന്തിന് വായ്‌പയെടുക്കണം. ഈ കണക്കുകൾ തെരഞ്ഞെടുപ്പിൽ വെളിപ്പെടുത്താത്തത് എന്ത് കൊണ്ടാണ്. കരുവന്നൂരിൽ കാര്യങ്ങൾ പുറത്ത് വരട്ടെ.

ജനങ്ങളുടെ ബുദ്ധിശക്തി ചോദ്യം ചെയ്യുന്ന വിശദീകരണവുമായി രംഗത്ത് വരുന്നു. ടാക്‌സ് അടച്ചോ എന്നതല്ല മാസപ്പടി വിഷയത്തിൽ പ്രധാന കാര്യം മാസപ്പടി വാങ്ങിയോ ഇല്ലയോ എന്നതാണ്. സിപിഎം കരുവന്നൂരിലും കരിമണലിലും ഹിതകരമായ വിശദീകരണം നൽകണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചത് എങ്ങനെയെന്ന് വ്യക്തമാക്കണം(Tax share of the Centre To Kerala): 40,000 കോടി കേന്ദ്രം നികുതി ഇനത്തിൽ വിഴുങ്ങി എന്നാണ് എം ബി രാജേഷ് പറഞ്ഞത്. കേന്ദ്രത്തിൽ നിന്നും അർഹമായ നികുതി വിഹിതമെല്ലാം കേരളത്തിന് നൽകിയിട്ടുണ്ട്. കേരളത്തിലെ മന്ത്രിമാർക്ക് ഇതു അറിയില്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ച് സംശയനിവാരണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

40,000 കോടി വെട്ടിക്കുറച്ചത് എങ്ങനെയെന്ന് വ്യക്തമാക്കണം. കേരളം പിരിച്ചെടുക്കേണ്ട നികുതിയിൽ ഉണ്ടായ വീഴ്‌ച വ്യക്തമാണ്. കേരളത്തിന്‍റെ ധനകാര്യ മേഖലയിലെ പ്രതിസന്ധിക്ക് കാരണം കെടുകാര്യസ്ഥത, ദുർവിനിയോഗം, പിന്നെ ധൂർത്തുമാണ്.

നികുതി കുടിശിക പിരിക്കാൻ ഉദ്യോഗസ്ഥരെ ഡൽഹിയിലേക്ക് സംസ്ഥാന സർക്കാർ അയച്ചിരിക്കുന്നു. ഇക്കാര്യങ്ങൾ ചെയ്യാനാണ് ഡൽഹിയിൽ സംസ്ഥാന സർക്കാരിന് ഒരു പ്രതിനിധിയുള്ളത്. കണ്ണൂർ സർവകലാശാലയിലെ ബോർഡ്‌ ഓഫ് സ്‌റ്റഡീസ് നിയമാനുസൃതമായി രൂപീകരിച്ചവയല്ല. എ കെ ജി സെന്‍ററിന്‍റെ കേന്ദ്രങ്ങളാക്കി സർവകലാശാലകളെ മാറ്റാൻ ഒരു ശ്രമം നടക്കുന്നുവെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.

മാസപ്പടി വിവാദത്തില്‍ കോടതി(Court On Monthly Quota Issue): അതേസമയം, മാസപ്പടി വിവാദത്തിൽ (Monthly Quota Controversy) അന്വേഷണമാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് സമർപ്പിച്ച ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി (Vigilance Court Rejected Girish Babu Plea). മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ഉൾപ്പടെ 12 പേരെ എതിർ കക്ഷികളാക്കിയാണ് ഗിരീഷ് ബാബു ഹര്‍ജി സമര്‍പ്പിച്ചത് (Girish Babu Plea On Monthly Quota Controversy). ഹർജിക്കാരൻ സമർപ്പിച്ച തെളിവുകൾ അപര്യാപ്‌തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവുകളുടെ അഭാവത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഇന്ന് ഹര്‍ജിക്കാരന്‍റെ പ്രാഥമിക വാദം കേള്‍ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തുടര്‍ നടപടികളിലേക്ക് കോടതി പ്രവേശിച്ചില്ല. സര്‍ക്കാര്‍ നിലപാട് കേള്‍ക്കാനും കോടതി തയ്യാറായില്ല. കോടതിയുടെ പ്രാഥമികമായ വിലയിരുത്തലില്‍ തന്നെ ഹര്‍ജി തള്ളിക്കൊണ്ടുള്ള വിശദമായ ഉത്തരവ് ഇറക്കുകയായിരുന്നു.

Last Updated : Aug 26, 2023, 5:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.