തിരുവനന്തപുരം: മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് അതീതമായ ശക്തിയല്ല. ഭരണഘടനയില്‍ ഗവര്‍ണറുടെയും സര്‍ക്കാരിന്‍റെയും സ്ഥാനത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗവര്‍ണര്‍ക്ക് ഇഷ്‌ടമില്ലെന്നു കരുതി അദ്ദേഹത്തിന് മന്ത്രിമാരെ പിന്‍വലിക്കാനാകില്ല.
ഗവര്‍ണര്‍ നടക്കാത്ത കാര്യങ്ങളെ കുറിച്ച് പറയുകയല്ല വേണ്ടത്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും സതീശന്‍ പറഞ്ഞു. സര്‍വകലാശാലകള്‍ സര്‍ക്കാരിന്‍റെ ഡിപ്പാര്‍ട്ട്‌മെന്‍റുകള്‍ പോലെ പ്രവര്‍ത്തിക്കുന്നതും കേരള സര്‍വകലാശാല വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാത്തതും സര്‍ക്കാരിന്‍റെ വീഴ്‌ചയാണ്. ഇതില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.
എന്നാല്‍ ഗവര്‍ണര്‍ ഇതില്‍ ഒന്നും ചെയ്‌തില്ല. അധികാരമുള്ളിടത്ത് പ്രയോഗിക്കാതിരിക്കുകയും അധികാരമില്ലാത്തത് ചെയ്യുമെന്ന് പറയുകയുമാണ് ഗവര്‍ണര്‍ ചെയ്‌തത്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒരു തര്‍ക്കവുമില്ല. തര്‍ക്കം എന്ന് പറയുന്നത് വെറും തമാശയാണ്.
ഒരു ഭരണഘടന പ്രശ്‌നവും ഇവരുടെ തര്‍ക്കത്തിലില്ലെന്നും സതീശന്‍ പറഞ്ഞു. വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. ചര്‍ച്ച നടത്തുന്ന മന്ത്രിമാര്‍ക്കൊന്നും ഒരു ഉറപ്പും നല്‍കാനാകുന്നില്ല. സമരക്കാരുമായി സംസാരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അദാനിയുടെ നിലപാടാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
Also Read: 'മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും' ; സര്‍ക്കാരിനെതിരെ വീണ്ടും ഗവർണർ