തിരുവനന്തപുരം: 11കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബന്ധു നെടുമങ്ങാട് പോലീസിൻ്റെ പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി വിഷ്ണു (22) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് ബന്ധുവീട്ടിൽ താമസിക്കുകയായിരുന്ന വിഷ്ണു പെയിൻ്റിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ ആഴ്ച്ചയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് വിഷ്ണു 11കാരനെ വിളിച്ച് റൂമിനുള്ളില്‍ കയറ്റി പീഡിനത്തിനിരയാക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് രക്ഷകർത്താക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിന് ശേഷം വിഷ്ണു ഒളിവിലായിരുന്നു. എന്നാൽ പത്തനാപുരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തു നിന്നും വിഷ്ണുവിനെ സി.ഐ രാജേഷ് കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബന്ധു പിടിയില്‍ - പ്രകൃതി വിരുദ്ധ പീഡനം
കൊല്ലം പത്തനാപുരം സ്വദേശി വിഷ്ണു (22) വിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്