ETV Bharat / state

കുത്തേറ്റ അഖിലിനെ ഉൾപ്പെടുത്തി യൂണിവേഴ്‌സിറ്റി കോളജിൽ പുതിയ എസ്എഫ്‌ഐ കമ്മിറ്റി

25 അംഗ താല്‍ക്കാലിക കമ്മറ്റിയാണ് രൂപീകരിച്ചത്. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു.

എസ്എഫ്‌ഐ കമ്മിറ്റി
author img

By

Published : Jul 17, 2019, 7:06 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിനെ ഉള്‍പ്പെടുത്തി എസ്എഫ്ഐ അഡ്‌ഹോക് കമ്മറ്റി രൂപീകരിച്ചു. 25 അംഗ താത്കാലിക കമ്മറ്റിയാണ് രൂപീകരിച്ചത്. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചു വിട്ടിരുന്നു.

കേരള സര്‍വകലാശാല ചെയര്‍മാനും എസ്എഫ്ഐ സംസ്ഥാന കമ്മറ്റി അംഗവുമായ എ ആര്‍ റിയാസിനെ ചെയര്‍മാനാക്കിയാണ് അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചത്. യൂണിവേഴ്‌സിറ്റി കോളജിലെ തന്നെ രണ്ടാം വര്‍ഷ എംഎ വിദ്യര്‍ഥിയാണ് റിയാസ്. ഇന്ന് ചേര്‍ന്ന എസ്എഫ്ഐ ജില്ലാ കമ്മറ്റി യോഗത്തിന്‍റേതായിരുന്നു തീരുമാനം. യൂണിവേഴ്‌സിറ്റി കോളജില്‍ സംഘര്‍ഷം ഉണ്ടാകുകയും അഖിലിന് കുത്തേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് എസ്എഫ്ഐ കോളജ് യൂണിയനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അഖിലിനെ കുത്തിയ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം എന്നിവരെ പുറത്താക്കുകയും യൂണിറ്റ് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനിടെ സമഗ്ര പരിഷ്‌കരണങ്ങളുടെ ഭാഗമായി കോളജിലെ എസ്എഫ്ഐയുടെ ബാനറുകളും കൊടി തോരണങ്ങളും മാറ്റി. കഴിഞ്ഞ ദിവസം കോളജ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സമഗ്രപരിഷ്‌കരണത്തിന് തീരുമാനമെടുത്തത്.

Intro:യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിനെ ഉള്‍പ്പെടുത്തി എസ്.എഫ്.ഐ അഡ്‌ഹോക് കമ്മറ്റി രൂപീകരിച്ചു. 25 അംഗ താത്കാലിക കമ്മറ്റിയാണ് രൂപീകരിച്ചത്. സംഘര്‍ഷത്തിന്‍രെ പശ്ചാത്തലത്തില്‍ കോളേജിലെ എസ്.എഫ്.ഐ യൂണീറ്റ് പിരിച്ചു വിട്ടിരുന്നു.

Body:കേരള സര്‍വകലാശാല ചെയര്‍മാനും എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവുമായ എ.ആര്‍ റിയാസിനെ ചെയര്‍മാനാക്കിയാണ് അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചത്. യൂണിവേഴ്‌സിറ്റി കോലേജിലെ തന്നെ രണ്ടാം വര്‍ഷ എം.എ വിദ്ധ്യാര്‍ത്ഥിയാണ് റിയാസ്. ഇന്നു ചേര്‍ന്ന എസ്.എഫ്.ഐ ജില്ലാ കമ്മറ്റി യോഗത്തിന്റെതായിരുന്നു തീരുമാനം. 25 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. ഈ കമ്മറ്റിയിലാണ് കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കേളേജില്‍ സംഘര്‍ഷം ഉണ്ടാകുകയും അഖിലിനു കുത്തേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് എസ്.എഫ്.ഐ കേളേജ് യൂണിയനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അഖിലിനെ കുത്തിയ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് സെക്രട്ടറി നസീം എന്നിവരെ പുറത്താക്കുകയും യൂണിറ്റ് പിരിച്ചു വിടുകയും ചെയ്തിരുന്നു. അതിനിടെ സമഗ്ര പരിഷ്‌കരണങ്ങളുടെ ഭാഗമായി കോളേജിലെ ബാനറുകളും കൊടി തോരണങ്ങളും മാറ്റി തുടങ്ങി. കഴിഞ്ഞ ദിവസം കോളേജ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സമഗ്രപരിഷ്‌കരണത്തിന് തീരുമാനമെടുത്തത്

ഇടിവി ഭാരത്
തിരുവനന്തപുരം.

Conclusion:null
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.