ETV Bharat / state

'കട്ടപ്പുറത്തെ കേരള സർക്കാർ', സര്‍ക്കാറിനെ വിമര്‍ശിച്ചുള്ള യുഡിഎഫ് ധവളപത്രം ഇന്ന് പുറത്തിറക്കും - pinarayi vijayan

സര്‍ക്കാറിന്‍റെ സാമ്പത്തിക നയങ്ങളെ കുറ്റപ്പെടുത്തി യുഡിഎഫ് ധവളപത്രം. ധൂര്‍ത്ത്, അഴിമതി, വിലക്കയറ്റം എന്നിവയെ ചൂണ്ടിക്കാട്ടിയാണ് ധവളപത്രം. കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ്. കിഫ്ബി നിര്‍ജീവമായെന്ന് ധവളപത്രത്തില്‍ വ്യക്തം.

UDF white paper to be released today  യുഡിഎഫ് ധവളപത്രം ഇന്ന് പുറത്തിറക്കും  അഴിമതി  വിലക്കയറ്റം  യുഡിഎഫ് ധവളപത്രം  ധൂര്‍ത്ത്  കട്ടപ്പുറത്തെ കേരള സർക്കാർ  യുഡിഎഫ്
സര്‍ക്കാറിനെ വിമര്‍ശിച്ചുള്ള യുഡിഎഫ് ധവളപത്രം ഇന്ന് പുറത്തിറക്കും
author img

By

Published : Jan 28, 2023, 12:40 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചുള്ള യുഡിഎഫ് ധവളപത്രം ഇന്ന് പുറത്തിറക്കും. “കട്ടപ്പുറത്തെ കേരള സർക്കാർ” എന്ന പേരില്‍ പുറത്തിറക്കിയ പത്രം ഇന്ന് വൈകിട്ടാണ് പുറത്തിറക്കുക. സംസ്ഥാനം അതിരൂക്ഷമായ ധനപ്രതിസന്ധിയിലാണ്. മോശം ധന മാനോജ്‌മെന്‍റും ധൂര്‍ത്തും അഴിമതിയും കാരണം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പരിതാപകരമെന്നും യുഡിഎഫ് ധവളപത്രത്തില്‍ പറയുന്നു.

കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30 ശതമാനം താഴെ നിൽക്കണം. വർഷമത് 2027ൽ 38.2 ശതമാനമാകുമെന്നാണ് ആര്‍ബിഐ പ്രവചിച്ചത്. ഇപ്പോൾ തന്നെ 39.1 ശതമാനമായി. വലിയ സംസ്ഥാനങ്ങളെക്കാൾ അപകടകരമാണിതെന്നും ഈ സ്ഥിതിയെങ്കിൽ കടം ഭാവിയിൽ നാല് ലക്ഷം കോടിയിൽ എത്തുമെന്നും ധവളപത്രത്തില്‍ പറയുന്നു.

ഒന്നാം ധവളപത്രത്തിൽ 2019ൽ പ്രവചിച്ചത് പോലെ കിഫ്ബി ഇപ്പോൾ നിർജീവമായി. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് കിഫ്‌ബിയുടെ പക്കൽ ഇപ്പോൾ 3419 കോടി മാത്രമാണുള്ളത്. ഇതുകൊണ്ട് എങ്ങനെയാണ് 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുന്നതെന്നും യുഡിഎഫ് ധവളപത്രത്തില്‍ ചോദിച്ചു.

കേന്ദ്രത്തിന്‍റെ തെറ്റായ സമീപനം മൂലം 24,000 കോടിയുടെ വരുമാനം നഷ്‌ടമായതാണ് പ്രതിസന്ധിയുടെ കാരണമെന്നാണ് ധനമന്ത്രിയുടെ പ്രസ്‌താവന, എന്നാൽ പ്രധാന ഉത്തരവാദി യുഡിഎഫ് തന്നെയാണെന്നാണ് ധവള പത്രത്തിൽ പറയുന്നത്. സർക്കാർ സാധാരണക്കാരെ മറന്ന് പ്രവർത്തിക്കുന്നതിന്‍റെ കാരണവും മുടങ്ങിയ പദ്ധതികളും റിപ്പോർട്ടിൽ നിരത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്‍റെ വികലമായ നയങ്ങളെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

സിഎംപി നേതാവ് സി പി ജോണിന്‍റെ നേതൃത്വത്തിൽ എൻ കെ പ്രേമചന്ദ്രൻ, ഷംസുദ്ധീൻ, മാത്യു കുഴൽനാടൻ, കെഎസ് ശബരീനാഥൻ, പി എസ് തോമസ്, ദേവരാജൻ എന്നിവർ ഉൾപ്പെട്ട സമിതി തയ്യാറാക്കിയ ധവളപത്രം ഇന്ന് വൈകിട്ട് പുറത്തിറക്കാനാണ് തീരുമാനം. സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ധവള പത്രത്തിൽ സർക്കാരിനെതിരെ പ്രധാന ആയുധമാക്കാനാണ് യുഡിഎഫിന്‍റെ നീക്കം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.