ETV Bharat / state

UDF bahuswaratha sangamam | യുഡിഎഫ് സംഘടിപ്പിക്കുന്ന ബഹുസ്വരത സംഗമം ഇന്ന്; ഏക സിവിൽ കോഡിൽ പ്രതിഷേധം ശക്തമാക്കും

ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം എന്നിവക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. ബഹുസ്വരത സംഗമം ഇന്ന് നടക്കും. വിവിധ മതസാമുദായിക സംഘടന പ്രതിനിധികളുൾപ്പെടെയുള്ളവർ പങ്കെടുക്കും.

udf bahuswaratha sangamam against ucc  udf bahuswaratha sangamam  bahuswaratha sangamam  udf on ucc  udf on uniform civil code  uniform civil code  congress on ucc  ucc  udf ucc  യുഡിഎഫ്  യുഡിഎഫ് ബഹുസ്വരത സംഗമം ഇന്ന്  യുഡിഎഫ് ബഹുസ്വരത സംഗമം  യുഡിഎഫ് ബഹുസ്വരത സംഗമം പ്രതിഷേധ വിഷയങ്ങൾ  manipur  manipur violence  മണിപ്പൂർ  മണിപ്പൂർ കലാപം  മണിപ്പൂർ കലാപത്തിൽ യുഡിഎഫ് പ്രതിഷേധം  മണിപ്പൂർ കലാപത്തിൽ യുഡിഎഫ്  ഏക സിവിൽ കോഡ് യുഡിഎഫ്  ഏക സിവിൽ കോഡ് യുഡിഎഫ് പ്രതിഷേധം  യുഡിഎഫ്  udf
UDF
author img

By

Published : Jul 29, 2023, 8:45 AM IST

Updated : Jul 29, 2023, 1:04 PM IST

തിരുവനന്തപുരം : ഏക സിവിൽ കോഡ് (Unifrom civil code), മണിപ്പൂർ കലാപം (Manipur violence) എന്നീ വിഷയങ്ങൾക്കെതിരെ യുഡിഎഫ് (UDF) സംഘടിപ്പിക്കുന്ന ബഹുസ്വരത സംഗമം ഇന്ന് തിരുവനന്തപുരത്ത് നടക്കും. നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്കാണ് ബഹുസ്വരത സംഗമം നടക്കുക. പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധ്യക്ഷത വഹിക്കും.

സംഗമത്തില്‍ വിവിധ മതസാമുദായിക സംഘടന പ്രതിനിധികളും സാംസ്‌കാരിക നേതാക്കളും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ നേരത്തെ അറിയിച്ചിരുന്നു. യുഡിഎഫ് നേതാക്കളായ കെ സുധാകരൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പരിപാടിയിൽ സംസാരിക്കും. ബഹുസ്വരത സംഗമത്തിന്‍റെ തുടർച്ചയായി സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആഗസ്റ്റ് ആദ്യ വാരം മുതൽ ഇത്തരം സംഗമങ്ങള്‍ സംഘടിപ്പിക്കും.

ഏക സിവിൽ കോഡ് വിഷയത്തിലും മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട വിഷത്തിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് വേണ്ടി യുഡിഎഫ് ഏകോപന സമിതി യോഗം ചേർന്നിരുന്നു. അതേസമയം, ബഹുസ്വരത സംഗമത്തിൽ എൽഡിഎഫിൽ നിന്ന് സിപിഎമ്മിനെയോ മറ്റ് ഘടകകക്ഷികളെയോ ക്ഷണിക്കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം. നേരത്തെ ഏക സിവില്‍ കോഡിനെതിരെയുള്ള സിപിഎം സെമിനാറിൽ മുസ്‌ലിം ലീഗിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു.

ബഹുസ്വരത സംഗമത്തിൽ മുസ്‌ലിം സംഘടന നേതാക്കളായ കെ ആലിക്കുട്ടി മുസ്‍ലിയാര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, പി മുജീബ് റഹ്‌മാൻ, ടി പി അബ്‌ദുല്ലക്കോയ മദനി, ടി കെ അഷറഫ്, വണ്ടൂർ അബ്‌ദുൽ റഹ്‌മാൻ ഫൈസി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ. കെ പി മുഹമ്മദ്, ഡോ. ഫസൽ ഗഫൂർ, പാളയം ഇമാം വി പി സുഹൈബ് മൗലവി, വിവിധ ക്രൈസ്‌തവ മതവിഭാഗങ്ങളിൽ നിന്നായി ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, ബിഷപ്പ് ഡോ. സാമുവേൽ മാർ ഐറേനിയോസ്, ഡോ. ജോസഫ് മാർ ബർണബാസ്, ബിഷപ് റവ. ഉമ്മൻ ജോർജ്, ബിഷപ് ധർമരാജ് റസാലം, മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. മോർളി കൈതപ്പറമ്പിൽ, സാംസ്‌കാരിക നേതാക്കളായ അടൂർ ഗോപാലകൃഷ്‌ണൻ, ജോർജ് ഓണക്കൂർ, പെരുമ്പടവം ശ്രീധരൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

യുസിസിക്കെതിരെ മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച യോഗം : ഏകീകൃത സിവിൽ കോഡിനെതിരെ മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട് യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തിൽ സിപിഎമ്മിനെതിരെ കെപിസിസി വൈസ് പ്രസിഡന്‍റ് വി ടി ബൽറാം പരോക്ഷമായി വിമർശനം ഉന്നയിക്കുകയും ചെയ്‌തിരുന്നു.

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് ക്ലാരിറ്റിയില്ലെന്ന തെറ്റായ വാദം ബോധപൂർവം ചിലർ കേരളത്തിൽ പ്രചരിപ്പിക്കുന്നു എന്നായിരുന്നു വി ടി ബൽറാം പറഞ്ഞത്. അതിൽ വ്യക്തമായ അഭിപ്രായം ദേശീയ നേതൃത്വം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാറിലെ സിപിഎം പ്രതിനിധിയായ കെ ടി കുഞ്ഞിക്കണ്ണനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ബൽറാമിൻ്റെ വിമർശനം.

ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും മതത്തെ മാത്രം ബാധിക്കുന്നതല്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചിരുന്നു. ബഹുസ്വരത അപകടത്തിൽപെട്ടാൽ ദേശീയത തന്നെ അപകടത്തിലാകുമെന്നും ഒറ്റക്കെട്ടായി ഏകീകൃത സിവിൽ കോഡിനെ എതിർക്കുകയെന്നതാണ് പൗരന്‍റെ കടമയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read more : ucc | ഏക സിവില്‍ കോഡില്‍ കോൺഗ്രസിന് ക്ലാരിറ്റിയില്ലെന്ന വാദം ബോധപൂർവം പ്രചരിപ്പിക്കുന്നു; വിടി ബല്‍റാം

Last Updated : Jul 29, 2023, 1:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.