തിരുവനന്തപുരം: ഉദയൻ ഉരുട്ടിക്കൊല കേസിൽ വധശിക്ഷയ്ക്ക് വിധിച്ച പൊലീസുകാരൻ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി ശ്രീകുമാറാണ് മരിച്ചത്. ഫോർട്ട് സ്റ്റേഷനിൽ നടന്ന കസ്റ്റഡി ഉരുട്ടിക്കൊലയിൽ ഉദയൻ എന്ന യുവാവ് മരിച്ച സംഭവത്തിലായിരുന്നു ശ്രീകുമാർ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് ജില്ലാ കോടതി വധശിക്ഷ വിധിച്ചിരുന്നത്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകാൻ ഇരിക്കവെയായിരുന്നു മരണം. ദീർഘകാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു ശ്രീകുമാർ.
ഉദയൻ ഉരുട്ടിക്കൊല കേസിൽ വധശിക്ഷയ്ക്ക് വിധിച്ച പൊലീസുകാരൻ മരിച്ചു - കേരള പൊലീസ്
വധശിക്ഷക്കെതിരെ ഹൈക്കോടതിയിൽ അപ്പീലിനു പോകാനിരിക്കെയാണ് അർബുദം ബാധിച്ചുള്ള മരണം.
ഉദയൻ ഉരുട്ടിക്കൊല കേസിൽ വധശിക്ഷയ്ക്ക് വിധിച്ച പോലീസുകാരൻ മരിച്ചു