തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയില്‍ വനിത പൊലീസുൾപ്പെടെ 3000 ത്തോളം പൊലീസുകാരാണ് ഇത്തവണ ഡ്യൂട്ടിക്കുണ്ടാവുക. പൊങ്കാലക്ക് രണ്ടു നാൾ ശേഷിക്കെ കലക്ടർ മുന്നൊരുക്കങ്ങൾ വിലയിരുത്തി. തിങ്കളാഴ്ചയാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.
ചൊവ്വാഴ്ച തുടങ്ങുന്ന പത്താം ക്ലാസ് പരീക്ഷ കണക്കിലെടുത്ത് ശബ്ദ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഒഴിവാക്കി പൂർണമായും ഹരിത ചട്ടം പാലിച്ചായിരിക്കും പൊങ്കാല. പൊങ്കാലയ്ക്ക് രണ്ട് ദിവസം ശേഷിക്കെ ക്ഷേത്രത്തിലേയ്ക്ക് ഭക്തജന പ്രവാഹമാണ്. ദർശന സൗകര്യത്തിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി.