ETV Bharat / state

അഖിലേന്ത്യ പണിമുടക്ക്: കേരളത്തില്‍ ശക്തം, പലയിടത്തും ജീവനക്കാരെ തിരിച്ചയക്കുന്നു, വാഹനങ്ങള്‍ തടയുന്നു - തൊഴിലാളി സംഘടനകൾ

ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം സംഘടനകനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. 12 ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്

nationwide strike c  central trade unions  two day strike begins  പണിമുടക്ക് ആരംഭിച്ചു  ജനജീവിതം സ്‌തംഭിച്ചു  തൊഴിലാളി സംഘടനകൾ  ദേശീയ പണിമുടക്ക്
പണിമുടക്ക്
author img

By

Published : Mar 28, 2022, 8:46 AM IST

Updated : Mar 28, 2022, 10:47 AM IST

തിരുവനന്തപുരം: രാജ്യ വ്യാപകമായി വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുന്നു. 27ന് അർധരാത്രി ആരംഭിച്ച പണിമുടക്ക് 29 വൈകിട്ട് 12 മണി വരെ തുടരും. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

മോട്ടോർ വാഹന തൊഴിലാളികൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാർ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. തൊഴിലാളി വിരുദ്ധ ലേബർ കോഡ് ബിൽ പിൻവലിക്കുക, പൊതുമേഖലയുടെ സ്വകാര്യവത്കരണം നിർത്തി വയ്ക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

സംസ്ഥാനത്ത് പണിമുടക്ക് പൂർണം

ആശുപത്രി, ആംബുലൻസ്, പാൽ, പത്രം, മെഡിക്കൽ സ്റ്റോറിൽ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ആർസിസി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും.

തലസ്ഥാനം സ്‌തംഭിച്ചു: തലസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾ ഭാഗികമായി മാത്രമാണ് സർവീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങൾ ആദ്യ മണിക്കൂറുകളിൽ അപൂർവമായി നിരത്തിലിറങ്ങുന്നുണ്ട്.

ആർസിസി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് പൊലീസും ഗതാഗത സൗകര്യം ഒരുക്കുന്നുണ്ട്. ട്രഷറികൾ തുറന്നു പ്രവർത്തിക്കും. തിരുവനന്തപുരം നഗരത്തിലെ മുഖ്യ സമരകേന്ദ്രം പാളയമാണ്.

എറണാകുളത്ത് വാഹനങ്ങള്‍ തടയുന്നു: കൊച്ചിയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. അമ്പലമുകളിൽ കൊച്ചി റിഫൈനറിയിലേക്ക് ജീവനക്കാരുമായെത്തിയ വാഹനങ്ങളാണ് ആദ്യം തടഞ്ഞിട്ടത്. പണിമുടക്ക് ദിനത്തിൽ ജീവനക്കാരുമായെത്തിയ ബി.പി.എസ്.എൽ വാഹനം കടത്തിവിടില്ലന്നായിരുന്നു തൊഴിലാളികളുടെ നിലപാട്.

റിഫൈനറിയിലെ പണിമുടക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി വിലക്കിയിരുന്നു. ഈ സാഹചര്യത്തിൽ പൊലീസ് ഇടപ്പെട്ട് തൊഴിലാളികളെ റിഫൈനറിയിലേക്ക് കടത്തി വിടുകയായിരുന്നു. കിറ്റക്‌സ് കമ്പനിയിലേക്ക് തൊഴിലാളികളുമായെത്തിയ വാഹനവും തൊഴിലാളികൾ തടഞ്ഞു.

അതേസമയം ജില്ലയിലെ സമര കേന്ദ്രങ്ങളിലൊന്നായ അമ്പലമുകളിൽ വ്യാപകമായി വാഹനങ്ങൾ തടഞ്ഞ് തിരിച്ചയക്കുകയാണ് തൊഴിലാളികൾ.

ALSO READ ദേശീയ പണിമുടക്ക്: ബാങ്കിങ് സേവനങ്ങളെ ബാധിക്കും

Last Updated : Mar 28, 2022, 10:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.