ETV Bharat / state

ആന ചെരിഞ്ഞ സംഭവം: കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സംഘടിത ശ്രമമെന്ന് മുഖ്യമന്ത്രി - മേനക ഗാന്ധി

കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയാണ് വസ്തുതാവിരുദ്ധമായ ക്യാമ്പയിന്‍ നടത്തുന്നത്. തെറ്റിദ്ധാരണ മൂലമാണെങ്കിൽ മനേക ഗാന്ധിക്ക് തിരുത്താമായിരുന്നു.

elephant issue  elephant issue  defarm  ആന ചരിഞ്ഞ സംഭവം  കേരളം  മലയാളി  മണ്ണാര്‍കാട്  അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം  മുഖ്യമന്ത്രി  പിണറായി വിജയന്‍  മേനക ഗാന്ധി  കൊവിഡ്-19
ആന ചരിഞ്ഞ സംഭവം: കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സംഘടിതശ്രമമെന്ന് മുഖ്യമന്ത്രി
author img

By

Published : Jun 4, 2020, 10:08 PM IST

തിരുവനന്തപുരം: മണ്ണാർക്കാട് ആന ചെരിഞ്ഞതിന്‍റെ പേരിൽ കേരളത്തെയും മലപ്പുറത്തെയും അപകീർത്തിപ്പെടുത്താനുള്ള സംഘടിതമായ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയാണ് വസ്തുതാവിരുദ്ധമായ ക്യാമ്പയിന്‍ നടത്തുന്നത്. തെറ്റിദ്ധാരണ മൂലമാണെങ്കിൽ മനേക ഗാന്ധിക്ക് തിരുത്താമായിരുന്നു. തിരുത്താൻ തയ്യാറാകാതിരിക്കുന്നത് ഇത് ബോധപൂർവമാണെന്നാണ് വ്യക്തമാക്കുന്നത്.

കേരളത്തിന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കാൻ വേണ്ട ശ്രമം നടത്തും. കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ കേരളത്തിനു ലഭിച്ചു കൊണ്ടിരിക്കുന്ന ഖ്യാതിയെ ഇല്ലാതാക്കിക്കളയാമെന്നും വിദ്വേഷം പരത്താമെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.