തിരുവനന്തപുരം : പത്താം ക്ലാസ് പരീക്ഷയില്‍ വിജയശതമാനം കൂടിയത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലുയരുന്ന പരിഹാസ ട്രോളുകള്‍ക്കെതിരെ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തമാശ നല്ലതാണെങ്കിലും പഠിച്ച് പരീക്ഷയെഴുതിയ കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന ട്രോളുകള്‍ അത്ര നല്ലതല്ലെന്ന് മന്ത്രി പറഞ്ഞു.
ALSO READ: മരംമുറി കേസ്: ബത്തേരിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഇതിനെതിരെ ധാരാളം കുട്ടികള്‍ പരാതിയുമായി എത്തിയിട്ടുണ്ട്. ഇതൊക്കെ കണ്ടും കേട്ടും സന്തോഷിച്ചും പ്രയാസപ്പെട്ടും കഴിയുന്ന തനിക്ക് ഇത് പ്രശ്‌നമല്ലെങ്കിലും കുട്ടികള്‍ക്ക് അങ്ങനെയാകണമെന്നില്ലെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിക്കവേ മന്ത്രി പറഞ്ഞു.