ETV Bharat / state

ഇക്കുറിയും ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തി തിരുവനന്തപുരം - polling percentage

2016ല്‍ 65.36 ശതമാനമായിരുന്നു തിരുവനന്തപുരം മണ്ഡലത്തിലെ പോളിങ്. എങ്കില്‍ ഇത്തവണ അത് 61.85 ശതമാനമായി കുറഞ്ഞു.

TRIVANDRUM DISTRICT POLLING PERCENTAGE  തിരുവനന്തപുരം ജില്ലാ പോളിങ് ശതമാനം  ജില്ല തിരിച്ചുള്ള പോളിങ് ശതമാനം  trivandrum  thiruvananthapuram  തിരുവനന്തപുരം  തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് 2021  പോളിങ്  polling  polling percentage  പോളിങ് ശതമാനം
TRIVANDRUM DISTRICT POLLING PERCENTAGE
author img

By

Published : Apr 8, 2021, 6:04 PM IST

തിരുവനന്തപുരം: തിരുവനന്തപുരം പിടിച്ചാൽ കേരളം പിടിച്ചു എന്നതാണ് കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലെ പൊതുവേയുള്ള അനുഭവം. 2016ല്‍ ആകെയുള്ള 14 സീറ്റുകളില്‍ ഒമ്പത് സീറ്റും വിജയിച്ച് എല്‍ഡിഎഫിന് സംസ്ഥാന ഭരണം ലഭിച്ചതോടെ ജില്ലയുടെ പേരിലുള്ള ആ രാഷ്ട്രീയ വിശ്വാസം ഒന്നു കൂടി ദൃഢമായി. ഇക്കുറി തിരുവനന്തപുരം മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കുമെന്ന് ഇരു മുന്നണികളും ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിലും 2016ല്‍ നിന്ന് വ്യത്യസ്തമായി വോട്ടെടുപ്പ് ശതമാനത്തില്‍ ഉണ്ടായ കുറവ് സ്ഥാനാര്‍ഥികളുടെയും മുന്നണികളുടെയും ചങ്കിടിപ്പ് ഒരു പോലെ വര്‍ധിപ്പിക്കുന്നതാണ്.

കൂടുതൽ വായനയ്‌ക്ക്: തെരഞ്ഞെടുപ്പ് പോളിങ്; കോഴിക്കോട് മുന്നിൽ, കുറവ് പോളിങ് പത്തനംതിട്ടയിൽ

2016ല്‍ 76.65 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് കാട്ടാക്കട മണ്ഡലത്തിലായിരുന്നു. വോട്ടിങ് ശതമാനം ഉര്‍ന്നതിന്‍റെ ആനുകൂല്യം എല്‍ഡിഎഫിനായിരുന്നു. 849 വോട്ടിന് സിപിഎമ്മിലെ ഐ.ബി. സതീഷ് സിറ്റിങ് എംഎല്‍എ എന്‍. ശക്തനെ തോൽപിച്ചു ഭരണത്തിലെത്തി. ഇത്തവണ കാട്ടാക്കടയ്ക്ക് 2016ലെ റെക്കോഡ് നിലനിര്‍ത്താനായില്ല. 72.22 ആണ് കാട്ടാക്കടയിലെ ഇത്തവണത്തെ പോളിങ് ശതമാനം. കഴിഞ്ഞ തവണ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ തിരുവനന്തപുരം ഇത്തവണയും അതേ നില തുടര്‍ന്നു. 2016ല്‍ 65.36 ശതമാനമായിരുന്നു തിരുവനന്തപുരം മണ്ഡലത്തിലെ പോളിങ് എങ്കില്‍ ഇത്തവണ അത് 61.85 ശതമാനമായി കുറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിലെ 2021ലെ വോട്ടിങ് നില; ബ്രാക്കറ്റില്‍ 2016ലെ വോട്ടിങ് ശതമാനം:

  • വര്‍ക്കല: 70.23 (71.54)
  • ആറ്റിങ്ങല്‍: 70.54 (69.53)
  • ചിറയിന്‍കീഴ്: 70.82 (70.22)
  • നെടുമങ്ങാട്: 71.63 (74.11)
  • വാമനപുരം: 70.91 (71.70)
  • കഴക്കൂട്ടം: 69.61 (73.70)
  • വട്ടിയൂര്‍കാവ്: 64.15 (70.23)
  • തിരുവനന്തപുരം: 61.85 (65.36)
  • നേമം: 69.81 (74.24)
  • അരുവിക്കര: 73.27 (75.86)
  • പാറശാല: 72.43 (75.17)
  • കാട്ടാക്കട: 72.22 (76.65)
  • കോവളം: 70.94 (74.23)
  • നെയ്യാറ്റിന്‍കര: 72.16 (75.25)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.